ജീവിതത്തിലെ ദുഖങ്ങളില്‍ നിന്നും ഒളിച്ച്
ഓടുവാന്‍ തുടങ്ങിയാല്‍ അത് ചെന്നെത്തുന്നത് നാശത്തില്‍ തന്നെ.
നാശത്തിന്റെ അന്ത്യത്തില്‍ എരിയുന്ന
ചിതയ്ക്ക് ചുറ്റും നില്‍ക്കുന്നവരുടെ
കണ്ണിലേയും മനസിലെയും
നനവിനെ കാണാതെ മറ്റേതോ ലോകത്തേക്ക്
പോയതുകൊണ്ട് ജീവിത ദുഃഖങ്ങള്‍ ഒന്നും ഒഴിവായി പോകുന്നില്ലാ.
വേദനകള്‍ കടന്നു വേണമല്ലോ സുദിനങ്ങള്‍ വരാന്‍.
വേദനകളെ മുഖാമുഖ കാണുമ്പോഴും
അവയ്ക്ക് നേരെ മന്ദഹസിക്കാന്‍ ശീലിച്ചാല്‍
ദുഖവും നാശവും ഒരു പരിധി വരെ ദൂരത്ത് മാറി നില്‍ക്കും.
സ്ഥാവരമായ ഒന്നും തന്നെ അനശ്വരമാണെന്നു പറയാന്‍ വയ്യ.
എന്നാല്‍ ശുഷ്കമായ ജീവിതത്തില്‍ ചെയ്ത ഒരു സത്കര്‍മ്മം
ഒരു വ്യക്തിയെ എക്കാലവും സമൂഹത്തില്‍ സ്മരണീയനാക്കി നിര്‍ത്തും .
2 comments:
ദുഃഖങ്ങള്‍ പരീക്ഷകളാണ്. എഴുതി ജയിക്കേണ്ട പരീക്ഷകള്‍. പരീക്ഷിക്കാതെ ഉത്തമരെ തെരഞ്ഞെടുക്കുന്നതെങ്ങിനെ...?
പ്രിയ പ്രതീപ്, വളരെ ആത്മവിശ്വാസം തരുന്ന വാക്കുകള്‍. തളരുന്ന മനസ്സുകള്‍ക്ക് താങ്ങാന് ഈ ഊര്‍ജ്ജമുള്ള വരികള്‍.
അഭിനന്ദനങ്ങള്‍..സസ്നേഹം
www.ettavattam.blogspot.com
Post a Comment