Sunday, November 28, 2010
Monday, November 22, 2010
Shantha Devi passes away !
യാതനകളോട് മല്ലടിച്ച് ..
ആ അമ്മ യാത്രയായി !
അരങ്ങില്‍ ആടിയ വേഷങ്ങളെക്കാള്‍
ദുര്‍ഘടമായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ
നേരിട്ട് ആയുസ് തീര്‍ത്ത ഈ അമ്മയുടെ
ആത്മാവിനു നിത്യ ശാന്തി നേരുന്നു
ആദരാഞ്ജലികള്‍ ! . .
ദുര്‍ഘടമായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ
നേരിട്ട് ആയുസ് തീര്‍ത്ത ഈ അമ്മയുടെ
ആത്മാവിനു നിത്യ ശാന്തി നേരുന്നു
ആദരാഞ്ജലികള്‍ ! . .
Thursday, November 18, 2010
പരശു രാമന്‍ കലിയുഗത്തില്‍ ?
പണ്ട് സ്വാമി വിവേകനന്ദന്‍ പറഞ്ഞു കേരളം ഭ്രാന്താലയം ആണെന്ന് ! . . .
വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും അതിനു വല്ല മാറ്റവും ഉണ്ടോ ?
മതങ്ങള്‍ മുന്‍ നിര്‍ത്തി കൊണ്ടുള്ള വൈകൃതങ്ങള്‍ ഇപ്പോഴും തുടരുന്നതോടൊപ്പം ..
സാമൂഹ്യ വിരുദ്ധ ചിന്തകളും വര്‍ദ്ധിച്ചിരിക്കുന്നു ..
ആശയ ദാരിദ്ര്യവും പ്രത്യയ ശാസ്ത്രങ്ങളുടെ അതി പ്രസരവും ചേര്‍ന്ന്
ഇപ്പോഴത്തെ തലമുറയെ മറ്റാരുടെയെങ്കിലും ചൂണ്ടുവിരലുകള്‍ക്ക് ചേര്‍ന്ന്
നൃത്തം ചവിട്ടാന്‍ പ്രേരിപ്പിച്ചിരിക്കുന്നു!
സാങ്കേതിക ജ്ഞാനം വളര്‍ന്നെങ്കിലും
അവയുടെ ശുദ്ധവും സുതാര്യവുമായ ഉപയോഗത്തെക്കാള്‍
ആരുടെയെങ്കിലും ബലഹീനതകളെ മുതലെടുക്കുവാന്‍ മാത്രം ശ്രമിക്കുന്നു!
കാര്യ പ്രാപ്തി നേടുന്നതിനു മുന്‍പ് തന്നെ അര്‍ഹമല്ലാത്ത ധന ധാന്യാദികള്‍
കൈവശമാകുമ്പോള്‍ ഉണ്ടാവുന്ന ആത്മ സംതൃപ്തി, വരും തലമുറയെ
ചപലവും ശിഥിലവും ആയ സമൂഹമായി തീര്‍ക്കുന്നു.
സ്വദേശത്തെ വവിധ്യ രീതികളില്‍ സ്വയം പര്യാപ്തമാക്കാന്‍ പോരുന്ന
സ്ഥാവര സാധ്യതകളെ വേണ്ട രീതിയില്‍ ഉപയോഗിച്ചിരുന്നെങ്കില്‍
ദൈവത്തിന്‍റെ സ്വന്തം നാട് തീര്‍ത്തും അര്‍ത്ഥ പൂര്‍ണം ആയേനെ !
പരശു രാമന്‍ പണ്ട് മഴു എടുത്തു എറിഞ്ഞപ്പം
എന്തൊക്കെയോ വിചാരിച്ചിരുന്നു ....
ഇനി ചെലപ്പോ കലിയുഗത്തില്‍
അതെ മഴു തിരിച്ചൊരു ഏറു കൊടുക്കാനും മതി !
Saturday, November 13, 2010
മണ്ണാത്തി
പൂര്‍വാധുനികം ?
മണ്ണാത്തിയും ഇന്ന് ജീവിച്ചിരുപ്പുണ്ടോ?
കാലങ്ങള്‍ക്ക് മുന്‍പ് കൃഷി ചെയ്യാന്‍ നിലമുണ്ടായിരുന്നപ്പോള്‍
പലരും വിതച്ച വിത്തുകളുടെ കൊയ്ത്തു കണ്ടാണ് നമ്മളെല്ലാവരും വളര്‍ന്നത് .
ഉടയോനും കുടിയാനും വിത്ത് വിതച്ചത് സ്വന്തവും സ്വായത്തവും ആയ ഭൂമിയില്‍ !
അപ്പൊ കൊയ്ത്തിന്റെ അവകാശമോ ?
അവനവന്റെ ജീവന്‍ പോലും സ്വയം അവകാശപ്പെടാനില്ലാത്ത
ഒരു തലമുറയെ വളര്‍ത്തിയ മണ്ണാത്തിയെയും അവളുടെ കാല്പനികതയെയും
കവിതയിലൂടെ കാണുമ്പോള്‍ ഒരു പ്രത്യേക ഈണം !
നോസ്ടാല്‍ ജിയ .. ..
ആര്‍ക്കൊക്കെയോ വേണ്ടി ഓടി തീരുന്ന
ആയുസ്സിന്റെ ഇത്തിരിപ്പോന്ന ദൈര്‍ഖ്യത്തിലും
വീണ്ടും വീണ്ടും ഓര്‍ക്കുമ്പോള്‍ നനവും തണവും നല്‍കുന്ന
ചെലപ്പോള്‍ നൊമ്പരങ്ങളും വേദനകളും നിറയുന്ന
സുഖമുള്ള ഒരു അവസ്ഥ !
നോസ്ടാല്‍ ജിയ ..
..
പ്രവാസിക്ക് ഇത് എന്നുമുള്ള അവസ്ഥ.
Monday, November 8, 2010
ചെറിയൊരു ചാറ്റല്‍ മഴ കൂടി കിട്ടി..
ഓര്‍മശകലങ്ങളിലൂടെ ശരിക്കൊരു മഴ കണ്ട പോലെ...
കുഞ്ഞുനാളില്‍ മഴക്കാറുകള്‍ കാണുമ്പോള്‍ തന്നെ,
കശുവണ്ടി ചുട്ടു തിന്നുവാന്‍ തിമിര്‍ത്തു ഓടുന്നതും ഓര്‍ക്കുന്നു ..
മഴയുടെ ഓര്‍മകള്‍ക്കൊപ്പം
ചെറിയൊരു ചാറ്റല്‍ മഴ കൂടി കിട്ടി.. ഇവിടെ ഷാര്‍ജയില്‍...
സ്വാതന്ത്ര്യം >>>
സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിനു കീഴെ വരെ മാത്രം ! അല്ലെ?
എന്ന് വച്ചാല്‍ ആരെയെങ്കിലും ചോദ്യം ചെയ്യാന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ
സ്വ്യയം ആലോചിച്ചു നോക്കണം.
നമ്മുടെ ചൂണ്ടു വിരല്‍ ആരുടെയെങ്കിലും നേരെ കാണിക്കുന്ന സമയത്ത്
നമ്മുടെ അതെ കയ്യിലെ മറ്റു നാല് വിരലുകള്‍ ചൂണ്ടുന്നത് ആരുടെ നേരെ?
അവയെല്ലാം നമ്മുടെ നേരെ തന്നെയല്ലേ ?.
പിന്നെയെന്തിന് വയ്യാവേലിക്ക് പോണം ?
" न कुरियात निष् फलं करमा "
പ്രതിഫലം പ്രതീക്ഷിക്കാതെ സ്വന്തം കര്‍മ്മങ്ങള്‍ ചെയ്യുക !
Wednesday, November 3, 2010
മനസിന്റെ നന്മ
മനസിന്റെ നന്മയെ എപ്പൊഴും ആദരിക്കേണ്ടത് തന്നെ ..
ഹൃദയം തുറന്നെഴുതിയ സത്യങ്ങള്‍, അക്ഷരങ്ങലെക്കള്‍ കൂടുതല്‍ സംസാരിക്കുന്നു..
ഇങ്ങനെ എത്രയോ ഏടുകള്‍ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ ! . .
നൊമ്പരങ്ങളുടെ മഴ പെയ്തൊഴിയട്ടെ ...
ജീവിതം ഇനിയും മുന്നോട്ടു തന്നെ .
Subscribe to:
Posts (Atom)