20 May 1972 ~ 20 May 2023
ഒരു വർഷം കൂടി കടന്നു പോകുന്നു.
അത്യധികം സംഭവങ്ങളൊന്നുമില്ലെങ്കിലും പ്രതീക്ഷിക്കാതെ പല നല്ല കാര്യങ്ങളും സാധിച്ചതും
കൂടെ നിലക്കുന്നവരുടെ യഥാർത്ഥരൂപമേതെന്ന് തിരിച്ചറിയാൻ കഴിഞ്ഞതും ഈ കാലത്താണ്.
അരവിന്ദ് ദുബായ് ലൈസൻസ് നേടി, വണ്ടി ഓടിച്ച വർഷം.
വീട്ടിലെ തെക്കേ വശത്ത് ഗ്യാലറി മേൽക്കൂര ഓടിട്ടു മേഞ്ഞു.
ഷാർജ യിൽ മഴ - റോഡില് നിറയെ വെള്ളം.
[ചെറിയൊരു പേടിയോടെ യാണെങ്കിലും വണ്ടി ഓടിച്ചു ]
ഷാർജ ഇൻറർനാഷനൽ ബുക്ക് ഫെയർ സന്ദർശിച്ചു. കുറെ കാലങ്ങള്ക്ക് ശേഷം കുറച്ചു പുസ്തകങ്ങൾ വാങ്ങി.
ജെർമനിയിലേക്കൊരു ഔദ്യോഗിക സന്ദർശനം.
അജി ചേട്ടനും സീമ ചേച്ചിയും ഒപ്പം അബൂദാബി യിലെ ഹിന്ദു ക്ഷേത്ര നിർമ്മാണ സ്ഥലം സന്ദർശിച്ചു.
ജോലി ചെയ്യുന്ന കമ്പനിയെ പ്രതിനിധാനം ചെയ്യാൻ ഒരു അവസരം - ദുബായിൽ.
കൽബ കണ്ടൽ കാടുകൾ - സന്ദർശനം
ഔദ്യോഗിക രേഖകളിൽ ഒരു വയസ്സു കൂടി,
മനസിൽ ഇപ്പോഴും പക്വതയില്ലാത്ത ആ കുട്ടി തന്നെ ??
വിദ്യാലയങ്ങളിലും കലാശാലകളിലും പഠിക്കാൻ സാധിക്കാതിരുന്ന പല അറിവുകളും നേടാൻ സഹായിച്ച എല്ലാവരോടും നന്ദിയോടെ,
വരകളെ ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്ത എല്ലാർക്കും ഒത്തിരി സ്നേഹത്തോടെ,
പ്രദീപ് ~ aka ~ PrAThI = പ്രതി