New Year 2022 - A crashing START!
രണ്ടായിരത്തി ഇരുപത്തിരണ്ടു തകർപ്പനായി തന്നെ തുടങ്ങി !
ഇടതു കാലിന്റെ ചെറുവിരൽ
ഇടനാഴിയിൽ വച്ചിരുന്ന പെട്ടിയുടെ മൂലയിൽ കാര്യമായി തന്നെ തട്ടി.
നല്ല തകർപ്പൻ ഇടി.
എണ്ണിയ നക്ഷത്രങ്ങളെത്രയായിരുന്നു എന്നു ഇപ്പോഴും നിശ്ചയമില്ല.
ഒന്നാം തീയതി തന്നെ ആശുപത്രിയിലേക്ക് പോവണ്ടാ എന്നു വിചാരിച്ചു വച്ചു കൊണ്ടിരുന്നു.
പുലരെ തന്നെ നല്ല രീതിയിൽ മഴ പെയ്തിരുന്നത് കൊണ്ട് രാവിലത്തെ നടപ്പും മുടങ്ങി. വൈകുന്നേരമാകുമ്പോളെക്ക് കാലിന്റെ വേദന കുറയും എന്നു വിചാരിച്ചിരുന്നു. പക്ഷേ രാത്രിയായപ്പോഴേക്കും ഇടതു കാലിന്നു നീര് വന്നു.
പിറ്റേന്ന് ജോലിക്ക് പോകേണ്ടതും ആണ്. സോക്സ്, ഷൂ ഒക്കെ ധരിച്ചു ഒരു മാതിരി ഞൊണ്ടി വണ്ടിയിലേക്ക് കയറി. മാനുവൽ ഗിയർ അല്ലാതിരുന്നത് ഭാഗ്യം. അല്ലെങ്കിൽ കഷ്ടപ്പെട്ട് പോയേനെ. ജോലി കഴിഞ്ഞു തരികെ വന്നപ്പോഴേക്കും നീര് കൂടിയിരുന്നു.
നാനൂറു ദിവസങ്ങളോളമായി മുടങ്ങാതെ തുടർന്നിരുന്ന രാവിലത്തെ നടപ്പിന് താൽകാലികമായി അവധി.
എന്തായാലും ആശുപത്രിയില് പോകാതെ തന്നെ ജനുവരി ഒമ്പതാം തീയതി രാവിലെ വീണ്ടും നടത്തം പുനരാരംഭിച്ചു.
എല്ലാർക്കും പുതുവൽസരാശംസകൾകൊപ്പം നന്ദിയോടെ,