നട്ടെല്ലിന്റെ വളവും ഞെളിവുമെല്ലാം തിരിച്ചറിയാൻ ഭരണകൂടത്തിലാർക്കെങ്കിലും നേരെ വിരൽ ചൂണ്ടിയാൽ മാത്രം മതി. രക്ഷിക്കാൻ ചുമതലയുള്ളവർ ഭക്ഷിക്കുന്നതും അതു ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുകയും ചിലപ്പോൾ നിഷ്കരുണം നാടു (ലോകത്തു നിന്നു തന്നെ) കടത്തുകയും ചെയ്തു പാരമ്പര്യമുള്ള നാട്ടിൽ പണത്തിനു മേലെ ഒന്നുമില്ല എന്നു മനസിലാവുമ്പോൾ ഞെളിഞ്ഞ നട്ടെല്ല് വളയാനോ ഒടിയാനോ സാധ്യതയുണ്ട്. അതു കോണ്ടു തന്നെയാണ് നമ്മുടെ രാജ്യം സന്ദർശിച്ച എല്ലാവരും തന്നെ വിനീത വിധേയരായി അഭിനയിച്ച് സാമ്പത്തിക ഭദ്രത നേടുന്നതും ഉടയോനും അടിയാനും ഇപ്പോഴും അടിയും തർക്കവും തുടരുന്നതും.