Tuesday, September 4, 2018

അദ്ധ്യാപക ദിനം ! (രണ്ടായിരത്തി പതിനെട്ട്‌)

വീണ്ടുമൊരു അദ്ധ്യാപക ദിനം.

സംവേദനത്തിന് സഹായിക്കുന്ന മാധ്യമങ്ങളെ പരിചയപ്പെടുത്തുകയും
അവയുടെ ശരിയായ പ്രയോഗം മനസ്സിലാക്കി തരികയും
ചെയ്ത അനേകം ഗുരുക്കന്മാരുടെ അനുഗ്രഹങ്ങളും
ഇത് വരെ ചെയ്തു കൂട്ടിയ കര്‍മ്മങ്ങളുടെയും
അവയുടെ പ്രതികരണങ്ങളുടെയും
ആകെത്തുകയാണ് ഇന്ന്!...

ജന്മം നല്‍കി, പരിപാലിച്ച മാതാപിതാക്കളുടെ ശിക്ഷണവും
ആശാന്‍ കളരികളില്‍ മുതല്‍
കലാലയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ
അദ്ധ്യയനവും അല്പം അദ്ധ്യാപന പരിചയവും നല്‍കിയ
കാഴ്ചപ്പാട് വളരെ വ്യത്യസ്തമായി.

ഭാഷകള്‍ പഠിപ്പിച്ച വിശിഷ്ടന്മാരായ ഗുരുക്കന്മാര്‍ക്കും
എഴുതുവാന്‍ ശീലിപ്പിച്ച,
വരകളിലൂടെ ഒരുപാടു കാര്യങ്ങള്‍
വായനക്കാരിലേക്ക് എത്തിച്ചേരും എന്ന് തിരിച്ചറിവ് നല്‍കിയ,
വരയെ ശരിയായി ഉപയോഗിക്കാന്‍
തൊഴിലധിഷ്ടിത വിദ്യാഭ്യാസ കാലത്ത് ശ്രദ്ധിച്ചിരുന്ന,
ശരീര ചലനങ്ങളിലും  സംസാരങ്ങളിലും കാണിക്കേണ്ട
ശ്രദ്ധയും  മര്യാദകളും ശീലിപ്പിച്ച പരിശീലകര്‍ക്കും
പട്ടാളത്തിലെ മേലുദ്യോഗസ്ഥന്മാരുടെയും
ആദ്യത്തെ തൊഴില്‍ സ്ഥാപനത്തിലെ മുതലാളിമാര്‍ക്കും
അതിനു ശേഷം അലഞ്ഞു തിരിഞ്ഞ എല്ലാ സ്ഥലങ്ങളിലും
കണ്ടു മുട്ടിയ അനേകം വ്യക്തികള്‍ക്കും  നന്ദി!

ഇപ്പോള്‍ ഇതെഴുതാനും
എഴുത്തും വരയും മാത്രമല്ല
വരവിനും ചെലവിനും കൂടി
എന്തെങ്കിലും മാര്‍ഗം ഉണ്ടാവണം
എന്ന തിരിച്ചറിവിനും നന്ദി.

സാമൂഹ്യ പ്രതിബദ്ധതയും
സഹജീവികളോട് സഹാനുഭൂതിയും
ഒരിക്കലും വിട്ടു പോവരുത്   എന്ന്
ഓര്‍മ്മപെടുത്തുകയും ചെയ്യുന്നു.

എല്ലാവര്‍ക്കും  അദ്ധ്യാപക ദിനാശംസകള്‍ !