Sunday, July 31, 2011
Monday, July 18, 2011
ജീവിത ദുഖങ്ങളും സുഖങ്ങളും ..
ജീവിതത്തിലെ ദുഖങ്ങളില്‍ നിന്നും ഒളിച്ച്
ഓടുവാന്‍ തുടങ്ങിയാല്‍ അത് ചെന്നെത്തുന്നത് നാശത്തില്‍ തന്നെ.
നാശത്തിന്റെ അന്ത്യത്തില്‍ എരിയുന്ന
ചിതയ്ക്ക് ചുറ്റും നില്‍ക്കുന്നവരുടെ
കണ്ണിലേയും മനസിലെയും
നനവിനെ കാണാതെ മറ്റേതോ ലോകത്തേക്ക്
പോയതുകൊണ്ട് ജീവിത ദുഃഖങ്ങള്‍ ഒന്നും ഒഴിവായി പോകുന്നില്ലാ.
വേദനകള്‍ കടന്നു വേണമല്ലോ സുദിനങ്ങള്‍ വരാന്‍.
വേദനകളെ മുഖാമുഖ കാണുമ്പോഴും
അവയ്ക്ക് നേരെ മന്ദഹസിക്കാന്‍ ശീലിച്ചാല്‍
ദുഖവും നാശവും ഒരു പരിധി വരെ ദൂരത്ത് മാറി നില്‍ക്കും.
സ്ഥാവരമായ ഒന്നും തന്നെ അനശ്വരമാണെന്നു പറയാന്‍ വയ്യ.
എന്നാല്‍ ശുഷ്കമായ ജീവിതത്തില്‍ ചെയ്ത ഒരു സത്കര്‍മ്മം
ഒരു വ്യക്തിയെ എക്കാലവും സമൂഹത്തില്‍ സ്മരണീയനാക്കി നിര്‍ത്തും .
Tuesday, July 5, 2011
നിധി കിട്ടിയേ ! ....
പണ്ട് ഭരിച്ചിരുന്ന നാട്ടു രാജാക്കന്മാര്‍ സ്വന്തമാക്കാന്‍ ശ്രമിച്ച പണവും പണ്ടങ്ങളും കളവു പോകാതെ ഒളിച്ചു വച്ച സ്ഥലങ്ങള്‍ ഇനി എത്രയോ ഉണ്ടാവും?
മറ്റാര്‍ക്കും കൊടുക്കാതെ വച്ച് സ്വന്തം ആയുസ് തീര്‍ന്നിട്ടും സ്വയം ഉപയോഗിക്കാന്‍ ആവാതെ ഇരുന്ന്‍ നിധിയുടെ രൂപത്തില്‍ കണ്ടെത്തിയോ?
സ്വര്‍ണവും രത്നങ്ങളും ഒക്കെ വല്ല കരുതല്‍ ധനവും ആക്കി വച്ച് ദേശീയ ബാങ്കില്‍ നിന്നും ധനസമാഹരണം നടത്തിയാല്‍ നാട് നന്നാവും.
ഇത്രേം നാളും ഭരിച്ച അരചന്മാരും കിങ്കരന്‍മാരും ചെയ്യാത്തത് ഇപ്പോഴത്തെ പുംഗവന്മാര്‍ ചെയ്യുമോ ആവോ?
കോരന് പിന്നേം കുമ്പിളില്‍ തന്നെ ......
Saturday, July 2, 2011
Subscribe to:
Posts (Atom)