Sunday, October 4, 2020

ബോധോദയം ~ Enlightenment @ 48

ബോധോദയം: 

"ഗേഹാന്തരേ  ത്രിമൂർത്തികൾ പോലെ 

 ത്രിലോക സമാനേ വർത്തിക്കുമോരോ 

 അംഗങ്ങളും സ്വയം കൃതാനർത്ഥങ്ങളാൽ 

 വിഷാദഭാവേന ജീവിക്കുവാൻ പഠിക്കുന്നു."


നാലതിരുകളിലെ വീടാണെങ്കിലും 
നാല് ചുവരുകൾക്കുള്ളിലെ വാടകമുറിയാണെങ്കിലും 
അതിനകത്തു കഴിഞ്ഞു കൂടുന്ന ജീവനുകളുടെ 
സ്വഭാവങ്ങളും  ചിന്തകളും തമ്മിൽ യാതൊരു 
സാമ്യവും ഉണ്ടാവണമെന്നില്ല.

കുടുംബ നാഥൻ എങ്ങനെ വരുമാനം തികയ്ക്കും എന്ന് ആലോചിക്കും. 

കാണുന്നവർക്കു അതൊരു സാധാരണ കാര്യം 
എങ്കിലും അന്നന്നേയ്‌ക്കുള്ള അന്നവും അതിനുള്ള 
ചിലവും നടത്തുവാൻ പണമായും പ്രവൃത്തിയായും 
എന്തൊക്കെയാവും ചെയ്യേണ്ടത് എന്ന ആശങ്കയിൽ 
ഉറക്കമുണരുന്ന ചിലരെയെങ്കിലും കാണാം.

ഇതൊന്നും തന്റെ ബാധ്യതകളല്ല എന്ന ഭാവത്തിൽ 
ഭക്ഷണവും ഉറക്കവും മാത്രമായി 
കാലം കഴിക്കുന്ന മറ്റൊരു ഭാഗവും ഉണ്ട്. 

പത്തായത്തിലെ സംഭരണം മുടങ്ങാതിരിക്കാൻ 
സ്വയം പട്ടിണി കിടന്നിട്ടാണെങ്കിലും 
അരിഷ്ടിച്ച്  ശേഖരണം നടത്തി 
ആശ്രിതരെയും സേവകരെയും സംരക്ഷിക്കാൻ വേണ്ടി 
സുരക്ഷിത സമാഹാരം നടത്തുന്ന സാധുവും. 

ജനനവും മരണവും മാത്രമാണ് സത്യം എന്നും 
അതിനിടെയിൽ ആരൊക്കെയോ വന്നും പോയും 
അവരെയൊക്കെ സന്തോഷിപ്പിക്കുകയാണ്
ധർമത്തിൽ പ്രധാനമെന്ന കണക്കെ ഓടിത്തീർക്കുന്ന ജീവൻ.

എല്ലാം സൃഷ്ടിയുടെ ദോഷമായി കണ്ട് 
കിട്ടുന്നതിനെയെല്ലാം ശപിച്ചു 
കാണുന്നതിലെല്ലാം കുറവുകൾ അന്വേഷിച്ചു 
സ്വയം ക്രൂശിതനായി ചുറ്റുമുള്ളവർക്കെല്ലാം 
ദുഃഖം പകർന്നു നശിക്കുകയും ചെയ്യുമ്പോൾ 
അവശേഷിപ്പിച്ചു പോകുന്ന 
കാൽപാടുകളിലെ വേദനകളും സത്യവും 
അന്വേഷിക്കാൻ ആർക്കു നേരം.

ഇന്നത്തേയ്ക് വേണ്ടി ഇന്ന് ജീവിക്കുവാൻ 
മിടുക്കുള്ളവർക്കു മാത്രം സാധിക്കുന്ന കലയാണ്.

വരുന്ന തലമുറയ്ക്ക് ഉപകാരമുള്ള 
എന്തെങ്കിലും ബാക്കി വച്ചാൽ 
അതൊരു ഭാഗ്യം, ഒരാൾക്ക് ഒരിക്കലെങ്കിലും 
പുഞ്ചിരി നൽകാൻ സാധിച്ചാൽ,
മറ്റൊരാളുടെ നല്ല  ഓർമകളിൽ ഭാഗമാവാൻ കഴിഞ്ഞാൽ 
അതിനേക്കാൾ ധന്യം  വേറെ എന്ത്?

_____________________________________________
ഇത്രയും ഓർക്കാൻ പ്രത്യേകിച്ചൊന്നുമില്ല, 
നാല്പത്തി എട്ട് (48) വര്ഷം വേണ്ടി വന്നു ഇത്രയും തിരിച്ചറിവിന്.

Thursday, October 1, 2020

Gandhiji ~ an idol in many ways

Gandhi Jayanthi - October 2
Conversation between Leo Tolstoy and Gandhiji is still relevant “The reason for the astonishing fact that a majority of working people submit to a handful of idlers who control their labour and their very lives is always and everywhere the same ~ whether the oppressors and oppressed are of one race or whether - the oppressors are of a different nation.”

Coming generations will have difficulties in believing such a human ever existed.  No wonder if devotion his ideology make ways for his temples and probably a religious revolution again.

Let’s take his message & “be an example of change what we want to see in the world!”🙏

Wednesday, September 16, 2020

Keep Walking ~

 ഇപ്പൊ വീട്ടിൽ മിക്കവാറും ഓൺലൈൻ ക്ലാസ്സിന്റെ ബഹളമായത് കൊണ്ട് 

എന്റെ വരയിടം (പടം വരക്കാൻ ഇരിക്കുന്ന സ്ഥലം)  പിള്ളേരുടെ കയ്യിലാണ്.  അത് കൊണ്ട്  നടക്കാൻ പോകും.









നടന്നു കൊണ്ടേയിരിക്കണം എന്നാണ് ഈ 👆അണ്ണൻ പറഞ്ഞിരിക്കുന്നത്.

Wednesday, September 2, 2020

തീയിൽ കുരുത്തതിനെത്തു വെയില് എന്ത് കൊറോണ

 ഉവ്വാ, എലിപ്പെട്ടിക്കകത്തു പെട്ട പോലെ ഇരിക്കുന്ന ഇവിടെയുള്ളവരുടെ കാര്യം ?


അതെ, വന്നു വന്നു വീട്ടിനകം ഒരു ആയുർവേദ മരുന്ന് കടയുടെ പോലെ ആവും ഇപ്പൊ.  നമ്മൾ ശ്രദ്ധിക്കാനുള്ളതെല്ലാം നോക്കി കണ്ട് ചെയ്യുക മാത്രം.


തീയിൽ കുരുത്തതിനെത്തു വെയില് എന്ത് കൊറോണ. 

നമ്മുടെ ഇഷ്ടങ്ങളേക്കാൾ നമ്മളെ ഇഷ്ടപ്പെടുന്നവരുടെ മുഖത്തെ സന്തോഷം കാണുന്നതല്ലേ ഒരു ആവേശം.  അനന്തമായി അങ്ങനെ..

ജീവിതം ആഘോഷമായി അങ്ങനെ പോട്ടെ.

ഇനിയും ചെയ്യാനുള്ള കാര്യങ്ങളോർക്കുക. നമ്മൾ പോരാടും.

Sunday, August 30, 2020

എല്ലാർക്കും ഐശ്വര്യപൂർണ്ണമായ തിരുവോണാശംസകൾ (2020)

 മുറ്റത്തെ ചാണകം മെഴുകിയ തറയിൽ 

അരിക്കോലമിട്ടു തൃക്കാക്കരയപ്പനെ 

തുമ്പപ്പൂക്കളും കുരുത്തോലയുമായി എതിരേറ്റു 

അടയും പഴവും കൊണ്ട് നിവേദ്യം നൽകി 

തൂശനിലയിൽ തുമ്പപ്പൂ  ചോറിൽ  നറു നെയ്യൊഴിച്ചു 

വിധവ സമൃദ്ധമായ സദ്യ വിളമ്പി  

പലവിധം പ്രഥമനും പാൽ പായസവും നൽകി 

ഒരുമയും നന്മയും ഒരുമിക്കുന്ന പൊന്നോണം! 

മലയാളികളുടെ ആഘോഷം,

എല്ലാർക്കും ഐശ്വര്യപൂർണ്ണമായ തിരുവോണാശംസകൾ !

ആദിത്തിനും, അരവിന്ദിനും അമ്പിളിക്കും ഒപ്പം പ്രദീപ്  



Tuesday, July 14, 2020

നട്ടെല്ലിന്റെ വളവ്

നട്ടെല്ലിന്റെ വളവും ഞെളിവുമെല്ലാം തിരിച്ചറിയാൻ ഭരണകൂടത്തിലാർക്കെങ്കിലും നേരെ വിരൽ ചൂണ്ടിയാൽ മാത്രം മതി.  രക്ഷിക്കാൻ ചുമതലയുള്ളവർ ഭക്ഷിക്കുന്നതും അതു ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുകയും ചിലപ്പോൾ നിഷ്കരുണം നാടു (ലോകത്തു നിന്നു തന്നെ) കടത്തുകയും ചെയ്തു പാരമ്പര്യമുള്ള നാട്ടിൽ പണത്തിനു മേലെ ഒന്നുമില്ല എന്നു മനസിലാവുമ്പോൾ ഞെളിഞ്ഞ നട്ടെല്ല് വളയാനോ ഒടിയാനോ സാധ്യതയുണ്ട്. അതു കോണ്ടു തന്നെയാണ് നമ്മുടെ രാജ്യം  സന്ദർശിച്ച എല്ലാവരും തന്നെ വിനീത വിധേയരായി അഭിനയിച്ച് സാമ്പത്തിക ഭദ്രത നേടുന്നതും ഉടയോനും അടിയാനും ഇപ്പോഴും അടിയും തർക്കവും തുടരുന്നതും.

Sunday, July 5, 2020

Guru Poornima

GURU
- the one who mold the future,
- the one who guide the followers
- may NOT lead; but show the "path"
"Guru Poornima"

ഗുരു 
- ഭാവിയെ മെനയുന്നവർ 
- പിന്തുടരുന്നവർക്കു വഴി കാട്ടി
- നായകനല്ലെങ്കിൽ കൂടി നന്മ കാട്ടുന്നവർ 
ഗുരുപൂർണിമ