Friday, May 19, 2023

ഒരു വർഷം കൂടി കടന്നു പോകുന്നു - 20 മെയ് 2023

 20 May 1972 ~ 20 May 2023 

ഒരു വർഷം കൂടി കടന്നു പോകുന്നു.  

അത്യധികം സംഭവങ്ങളൊന്നുമില്ലെങ്കിലും പ്രതീക്ഷിക്കാതെ പല നല്ല കാര്യങ്ങളും സാധിച്ചതും 

കൂടെ നിലക്കുന്നവരുടെ യഥാർത്ഥരൂപമേതെന്ന്  തിരിച്ചറിയാൻ കഴിഞ്ഞതും ഈ കാലത്താണ്.  


ദുബായ് - Gitex -ൽ ഒരു ദിവസം. 
 


അരവിന്ദ് ദുബായ് ലൈസൻസ് നേടി, വണ്ടി ഓടിച്ച വർഷം.

വീട്ടിലെ തെക്കേ വശത്ത് ഗ്യാലറി മേൽക്കൂര ഓടിട്ടു മേഞ്ഞു.   

ഷാർജ യിൽ മഴ - റോഡില് നിറയെ വെള്ളം. 
[ചെറിയൊരു പേടിയോടെ യാണെങ്കിലും വണ്ടി ഓടിച്ചു ] 


ഷാർജ ഇൻറർനാഷനൽ ബുക്ക് ഫെയർ സന്ദർശിച്ചു.  കുറെ കാലങ്ങള്ക്ക് ശേഷം കുറച്ചു പുസ്തകങ്ങൾ വാങ്ങി. 

ജെർമനിയിലേക്കൊരു  ഔദ്യോഗിക സന്ദർശനം.  

അജി ചേട്ടനും സീമ ചേച്ചിയും ഒപ്പം അബൂദാബി യിലെ ഹിന്ദു ക്ഷേത്ര നിർമ്മാണ സ്ഥലം സന്ദർശിച്ചു.   

ജോലി ചെയ്യുന്ന കമ്പനിയെ പ്രതിനിധാനം ചെയ്യാൻ ഒരു അവസരം - ദുബായിൽ.  
 

കൽബ കണ്ടൽ  കാടുകൾ - സന്ദർശനം 


ഔദ്യോഗിക രേഖകളിൽ ഒരു വയസ്സു കൂടി,  

മനസിൽ ഇപ്പോഴും പക്വതയില്ലാത്ത ആ കുട്ടി തന്നെ ??  

വിദ്യാലയങ്ങളിലും കലാശാലകളിലും പഠിക്കാൻ സാധിക്കാതിരുന്ന പല അറിവുകളും നേടാൻ  സഹായിച്ച എല്ലാവരോടും നന്ദിയോടെ, 

വരകളെ ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്ത എല്ലാർക്കും ഒത്തിരി സ്നേഹത്തോടെ,

പ്രദീപ് ~ aka ~ PrAThI = പ്രതി 

Monday, May 8, 2023

പദ പ്രശ്ന പൂരണ മത്സരത്തിലെ വിജയി.

പദ പ്രശ്ന പൂരണ മത്സരത്തിലെ വിജയി.

അദ്ധ്യായം ഒന്ന്.

ആഴ്ച പതിപ്പിലെ ഫലിത ബിന്ദുക്കൾ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ആയ പദ പ്രശ്നങ്ങൾ നോക്കി തുടങ്ങിയപ്പോളേക്കും ഒരു വിളി കേട്ടു.  "ഡാ,  ഇന്ന് നീ പാലിന്റെ പൈസ വാങ്ങിച്ചാരുന്നോ?"

സാധാരണ സ്കൂളിൽ നിന്നും വരുന്ന വഴി പാല് കൊടുക്കുന്ന പാത്രവും അന്നത്തെ പാലിന്റെ പൈസയും വാങ്ങിയാണ്  വരാറുള്ളത്.  ഇന്ന് ആഴ്ചപ്പതിപ്പ് വന്നത് രാവിലെ പത്രങ്ങളുടെ കൂടെ തന്നെ കണ്ടത് ഓർത്തു ഓടി വരികയായിരുന്നു.  കടയിൽ നിന്നും പാൽ പാത്രവും പൈസയും വാങ്ങാൻ മറന്നു.
"ഇപ്പൊ മേടിച്ചോണ്ടു വരാം" എന്നു പറഞ്ഞു ഒറ്റ ഓട്ടം.  ഗേറ്റു കടന്നു മണ്  റോഡ് വഴി കയറ്റം കയറി ബസ് സ്റ്റോപ്പിനടുത്ത ചായക്കടയിൽ എത്തി.
കണ്ടയുടനെ അവിടെ ചായ അടിച്ചു കൊണ്ടിരുന്ന ചേട്ടൻ ചോദിച്ചു.
"ഇന്നെന്തു പറ്റി ?  സാധാരണ നീ മറക്കുന്നതല്ലല്ലോ ?"

ഒന്ന് പല്ലിളിച്ചു കാണിച്ച്‌, പാലിന്റെ പൈസയും പാത്രവും വാങ്ങി തിരികെ വീട്ടിലേക്കു ഓടി.  വീട്ടിലെത്തി പാത്രം അടുക്കളവശത്തു അരകല്ലിൻതറയിൽ വച്ച് പൈസ അമ്മയെ ഏൽപിച്ചു.  വൈകുന്നേര പലഹാരവുമെടുത്ത് ഉമ്മറത്തേക്ക് ചെന്നു.  ടീപ്പോയിൽ പത്രം കിടപ്പുണ്ടായിരുന്നു.  പത്രത്തിലെ കാർട്ടൂണൊക്കെ നോക്കി.  ആഴ്ചപ്പതിപ്പ് കണ്ടില്ല.  അകത്തെ മുറിയിൽ പോയി നോക്കിയപ്പോൾ കട്ടിലിനടുത്ത വട്ട മേശമേൽ അത് നടുവേ മടക്കി ഇട്ടിരിക്കുന്നതു കണ്ടു.  രാവിലെ മുതൽ ചികഞ്ഞാലോചിച്ചിട്ടും സംശയം മാറാതിരുന്ന ചോദ്യത്തിനുത്തരം ആഴ്ചപതിപ്പിലുണ്ടാവും. 
താളുകൾ പെട്ടന്നു മറിച്ചു നോക്കി.  കഴിഞ്ഞ ആഴ്ചയിലെ പദപ്രശ്ന മൽസരത്തിന്റെ ഉത്തരങ്ങൾ കൊടുത്തിട്ടുണ്ട്.  സംശയം തോന്നിയിരുന്ന ചോദ്യത്തിന്റെ അതിൽ കൊടുത്തിരിക്കുന്ന  ഉത്തരവും എഴുതി അയച്ചിരുന്ന ഉത്തരവും ഒന്നു തന്നെയെന്നു കണ്ടപ്പോൾ വളരെ സന്തോഷം.  ബാക്കി ഉത്തരങ്ങളും ശരിയായിരുന്നു, പക്ഷെ മൽസര വിജയികളുടെ പേരുകളെല്ലാം വേറെ ആൾക്കാരുടെത്. ഇതിനു മുമ്പൊക്കെ ഏതെങ്കിലും ഒന്നോ രണ്ടോ ഉത്തരങ്ങൾ തെറ്റിയതു കൊണ്ട് വിജയിച്ചില്ല എന്ന് സമാശ്വസിച്ചിരുന്നു.  ആരൊക്കെയാണ് വിജയികൾ എന്ന് വിശദമായിത്തന്നെ നോക്കി.  ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച ആൾക്കാരുടെ പേരും മേൽവിലാസവുമടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  സമ്മാനങ്ങൾ അവരുടെ മേൽവിലാസങ്ങളിൽ അയച്ചിട്ടുണ്ട് എന്നും വായിച്ചു.  ഇവിടെയും കിട്ടേണ്ട സമ്മാനങ്ങൾ നേടിയ ഭാഗ്യവാൻമാരുടെ പേരും വിലാസവും എഴുതി വയ്കുകയും ചെയ്തു.
ഇതിനു മുൻപത്തെ ആഴ്ചയിലെ മൽസരവിജയിയുടെ കത്ത് ആയിരുന്നു പിന്നെ കണ്ണിലുടക്കിയത്.  ആഴ്ച പതിപ്പില്‍ നിന്നും മറുപടി കിട്ടിയതും സമ്മാനം കൈപ്പറ്റിയതും ഒക്കെ ഒരു ചെറിയ ചതുരത്തിനുള്ളില്‍ കൊടുത്തിട്ടുണ്ട്.  ഓരോ ആഴ്ചയും സമ്മാനാര്‍ഹരുടെ  പേരും മുന്നാഴ്ച്ചകളിലെതില്‍ നിന്നും വ്യത്യസ്തമായിരുന്നു.  അതായത് ഒരു തവണ വിജയിച്ചവരുടെ പേരുകള്‍ പിന്നീട് വരാറില്ല.   പ്രസാധകർ  മനപൂര്‍വം ചെയ്യുന്നതായിരിക്കും. എന്തായാലും ഉത്തരങ്ങള്‍ എല്ലാം ശരിയായിട്ടും സമ്മാനം കിട്ടാത്തതില്‍ ചെറിയൊരു വിഷമം തോന്നി.  
അങ്ങനെ ഇരിക്കുമ്പോള്‍ ഈ സമ്മാനര്‍ഹര്‍ക്ക് ഒരു അനുമോദന കത്ത് എഴുതിയാലോ എന്ന് ഒരു വെളിപാട്.  പിന്നെ അകത്തു പോയി "ഇന്‍ലന്‍റ് " ഉണ്ടോ എന്ന് നോക്കി.  സാധാരണ അച്ഛന്‍ "ഇന്‍ലന്റ് " ഒരു  കെട്ട് ആയി വാങ്ങിച്ചു വയ്കുകയാണ്  പതിവ്.  അതില്‍ എത്ര എണ്ണം ഉണ്ട് എന്ന് പോലും ഇത് വരെ നോക്കിയിട്ടില്ല.  വല്ലപ്പോഴും അമ്മ വീട്ടിലേക്കു എഴുതുന്ന കൂട്ടത്തില്‍ ഒന്നോ രണ്ടോ വരികള്‍ എഴുതും  എന്നല്ലാതെ നമ്മള്‍ക്ക് അങ്ങനത്തെ ശീലങ്ങള്‍ ഒന്നും ഇല്ലാ.  അച്ഛന്റെ ഇന്‍ലന്‍റ്   കെട്ടില്‍ നിന്നും ഒരെണ്ണം എടുത്ത് വീണ്ടും  ഇറയത്തേക്ക്  പോയി.  "മൽസരിച്ചതിൽ ഒപ്പമെത്തിയെങ്കിലും  സമ്മാനത്തിളക്കമില്ലാതെ പോയത്തിലെ അസാധാരണത്വം"  കത്തിലെ വരികളിൽ ചേർന്നു.  കത്തിന് മറുപടി കിട്ടുമോ എന്നു നിശ്ചയമില്ലായിരുന്നു എങ്കിലും ഇന്‍ലണ്ടിന് പിൻവശം റോഡരുകിലെ ചായക്കടയുടെ വിലാസം  
എഴുതി ചേർത്തു.  അടുത്ത ദിവസം സ്കൂളില് പോകുന്ന വഴി പോസ്റ്റ് ഓഫീസ് ബോക്സില് അത് ഇടുകയും ചെയ്തു. 
പിന്നെയും സ്ഥിരം പരിപാടികൾ, പദ പ്രശ്നങ്ങള് പൂരിപ്പിക്കലും കിട്ടു മുയലിന് വഴി കാണിക്കുകയും കുത്തുകൾ യോജിപ്പിക്കലും ഒക്കെയായി ആഴ്ചകൾ കടന്നുപോയി.



Monday, February 6, 2023

വാല്മീകമാകുന്ന ഒറ്റപ്പെടൽ.

Anilkumar CP ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റ്.

അതേ, ഇതൊരു മുന്നറിയിപ്പാണ്

https://www.facebook.com/photo?fbid=5757044674351460&set=a.1016283788427596


🙏മുറിവ് കൊണ്ട് വേദനിച്ചതു ഹൃദയത്തിലാണ്. സ്നേഹിക്കപ്പെടേണ്ടവരൊക്കെ തൊട്ടടുത്തുണ്ടെങ്കിലും കൂടുതൽ ഇഷ്ടമുള്ളവരെ കാത്തു കാത്തു വിമ്മിഷ്ടപ്പെടുന്ന വാർദ്ധക്യം ~ ആഗ്രഹങ്ങൾക്കുമപ്പുറം വിയർപ്പും സ്നേഹവും ചേർത്ത് നിർമ്മിച്ച രമ്യ ഹർമ്യങ്ങളെല്ലാം വെറും വാല്മീകമാകുന്ന ഒറ്റപ്പെടൽ. ❤️‍🔥

Thursday, January 5, 2023

കൊടുക്കുന്നതിലെ സന്തോഷം.

പ്രകൃതി നമ്മളെ ഒരു ദാതാവായി സൃഷ്ടിച്ചിട്ടുള്ളതു കൊണ്ടല്ലേ നമ്മുടെ കൈകൾ തുറന്നിരിക്കുന്നത്. അതുപോലെ നമ്മുടെ ഹൃദയവും;  പലപ്പോഴും നമ്മുടെ കൈകൾ ശൂന്യമായ സമയങ്ങളുണ്ടാകാമെങ്കിലും കിട്ടുന്നത് കൊണ്ട് നമ്മൾ ജീവിക്കും.  നമ്മൾ കൊടുക്കുന്നത് കൊണ്ട് നമ്മൾ ജീവിതം ഉണ്ടാക്കുന്നു.  കൊടുക്കുന്നതിലെ സന്തോഷം, അർത്ഥവത്തായതുപോലെ മനോഹരവും ആണ്.  സ്നേഹം നിലനിൽക്കട്ടെ. ❤ ഈ കൂട്ടായ്മയുടെ നാഥൻമാരായ നിങ്ങളെല്ലാവർക്കും അഭിനന്ദനങ്ങൾ!

Wednesday, January 4, 2023

പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്


 Arun Kumar - ന്റെ ഫേസ്ബുക്ക് പോസ്റ്റ് 

https://www.facebook.com/photo?fbid=5762628437119185

പോസ്റ്റില് ചേര്ത്ത കമന്റ.  

"ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്" - യോജിക്കുന്നു. പാചകം പുറം കരാർ നല്കുന്നതാവും നല്ലത്. സസ്യഭോജികൾക്കും മാംസ ഭോജികൾക്കും ശുചിത്വമുള്ളത് പാചകം ചെയ്തു നല്കുന്നവരിൽ നിന്നും കരാർ ഉടമ്പടി വഴി തൊഴിലവസരങ്ങളും സാധ്യമായേക്കാം.

Friday, July 15, 2022

Emergency @ COK Airport on 15 July 2022

Incident on 15th July 2022:

Air Arabia flight G9 426 going to Kochi (COK) from Sharjah (SHJ) airport noticed technical faults and was seeking Emergency Landing at Kochi (COK) airport.

Salute to the Air Arabia Pilot and his crew for managing the emergency without panic attack for passengers.  Great effort by CIAL team for handling situation well!

It was a serious emergency and all movement systems were shut down at airport.  Aircraft was moved to a different bay (after disembarking passengers) for thorough check before unloading luggage.  After declaring safety, systems restart was taking time as per airport team.

Many thanks to the whole team!.


News Links:

Manorama Online

https://www.onmanorama.com/news/kerala/2022/07/15/air-arabia-flight-hydraulic-failure-kochi-airport.html

YouTube (manorama news)

https://www.youtube.com/watch?v=lwxHJ5Z9wgE

Mathrubhumi News (online)

https://english.mathrubhumi.com/news/kerala/air-arabia-flight-from-sharjah-to-kochi-faces-mid-air-hydraulics-failure-lands-safely-1.7696511

Economic Times Online

https://economictimes.indiatimes.com/industry/transportation/airlines-/-aviation/air-arabia-flight-develops-hydraulic-failure-lands-safely-at-cochin-airport/articleshow/92905211.cms 

Times Of India

https://timesofindia.indiatimes.com/videos/city/kochi/air-arabias-sharjah-kochi-flight-suffers-snag-in-hydraulic-system-lands-safely/videoshow/92907773.cms

Kaumudi Online

https://www.youtube.com/watch?v=QEYd8YsXHt0

Hindustan Times News

https://www.hindustantimes.com/india-news/full-emergency-at-kochi-airport-as-air-arabia-flight-develops-hydraulic-failure-101657898514518.html

Indian Express Online

https://indianexpress.com/article/india/kerala/full-emergency-cochin-airport-air-arabia-flights-hydraulic-failure-8032114/


Tuesday, June 21, 2022

ഭരണത്തിലെ പരിഷ്കാരമാണ് പേര് മാറ്റൽ (അഗ്നിവീർ / അഗ്നി പഥ്‌ ).

ഭരണത്തിലെ പരിഷ്കാരമാണ്  പേര് മാറ്റൽ (അഗ്നിവീർ / അഗ്നി പഥ്‌ ).


പലർക്കും ഓർമ്മയുണ്ടോ എന്നറിയില്ല ആര്മിയിലേക്കു യുവാക്കളെ ചേർക്കുന്നതിന്റെ ഭാഗമായിട്ടാണ് കപിൽ ദേവിനെ ടെറിട്ടോറിയൽ ആർമിയിലെ കമ്മീഷൻഡ് ഓഫിസറാക്കി ആദ്യം പ്രൊമോഷൻ നടത്തിയത്.


വീട്ടുകാരുടെ ഇമോഷണൽ ബ്ലാക്‌മെയിൽ കൊണ്ട് ആരെങ്കിലും ആർമിയോ നേവിയോ എയർ ഫോഴ്‌സോ തിരഞ്ഞെടുക്കുമോ ?


നേരത്തെ മുതൽ (ഞാൻ ഒക്കെ സ്‌കൂളിൽ പോകുമ്പോൾ മുതൽ ),

ഇന്ത്യൻ ആർമിയിലെ മെട്രിക് എൻട്രി റിക്രൂട്ട്മെന്റ് = 17 വയസ്സ്  

ഇന്ത്യൻ നേവി സീമാൻ റിക്രൂട്ട്മെന്റ് = 18 വയസ്സ് 

ഇന്ത്യൻ എയർഫോഴ്‌സ്‌ എയർ മെൻ റിക്രൂട്ട്മെന്റ്  = 17 വയസ്സ് 

1990 മുതൽ ഇങ്ങനെ ഇരുപതിലേറെ ടെസ്റ്റുകൾ  പാസ്സായതാണ്🎖️ എങ്കിലും മെഡിക്കൽ ഹിസ്റ്ററി വിവരിച്ചത് കൊണ്ട് മാത്രം പിന്മാറിയ ഞാൻ🤺.  പതിനഞ്ചിലേറെ കൂട്ടുകാർ പത്തൊൻപതാം വയസിൽ ജോലിക്കു കയറി മുപ്പതാം വയസിൽ റിട്ടയർ ചെയ്തിട്ട് വീണ്ടും സംസ്ഥാന സർക്കാർ ജോലികളിൽ ഇപ്പോഴും തുടരുന്നുണ്ട്.    

എന്റെ അഭിപ്രായത്തിൽ "സർക്കാർ ജോലിക്കു അപേക്ഷിക്കാൻ മിനിമം മൂന്നു വര്ഷം മിലിറ്ററി സർവീസ് (അവധി എടുക്കാതെ) വേണം" എന്ന് നിഷ്കർഷിക്കാൻ  ഭരണകൂടത്തിന് ധൈര്യം വരുന്ന സമയത്തെ  ഇതിനു ഒരു മാറ്റം വരൂ.


ഇത് എന്റെ മാത്രം അഭിപ്രായം.