Monday, July 18, 2011

ജീവിത ദുഖങ്ങളും സുഖങ്ങളും ..

ജീവിതത്തിലെ ദുഖങ്ങളില്‍ നിന്നും ഒളിച്ച് 
ഓടുവാന്‍ തുടങ്ങിയാല്‍ അത് ചെന്നെത്തുന്നത്  നാശത്തില്‍ തന്നെ.
നാശത്തിന്റെ അന്ത്യത്തില്‍ എരിയുന്ന 
ചിതയ്ക്ക് ചുറ്റും നില്‍ക്കുന്നവരുടെ 
കണ്ണിലേയും മനസിലെയും 
നനവിനെ കാണാതെ മറ്റേതോ ലോകത്തേക്ക് 
പോയതുകൊണ്ട് ജീവിത ദുഃഖങ്ങള്‍ ഒന്നും ഒഴിവായി പോകുന്നില്ലാ.
വേദനകള്‍ കടന്നു വേണമല്ലോ സുദിനങ്ങള്‍ വരാന്‍.
വേദനകളെ മുഖാമുഖ കാണുമ്പോഴും
അവയ്ക്ക് നേരെ മന്ദഹസിക്കാന്‍ ശീലിച്ചാല്‍ 
ദുഖവും നാശവും ഒരു പരിധി വരെ ദൂരത്ത് മാറി നില്‍ക്കും.
സ്ഥാവരമായ ഒന്നും തന്നെ അനശ്വരമാണെന്നു പറയാന്‍ വയ്യ.
എന്നാല്‍ ശുഷ്കമായ ജീവിതത്തില്‍ ചെയ്ത ഒരു സത്കര്‍മ്മം 
ഒരു വ്യക്തിയെ എക്കാലവും സമൂഹത്തില്‍ സ്മരണീയനാക്കി നിര്‍ത്തും .



Tuesday, July 5, 2011

നിധി കിട്ടിയേ ! ....


പണ്ട് ഭരിച്ചിരുന്ന നാട്ടു രാജാക്കന്മാര്‍ സ്വന്തമാക്കാന്‍ ശ്രമിച്ച പണവും പണ്ടങ്ങളും കളവു പോകാതെ ഒളിച്ചു വച്ച സ്ഥലങ്ങള്‍ ഇനി എത്രയോ ഉണ്ടാവും?
മറ്റാര്‍ക്കും കൊടുക്കാതെ വച്ച് സ്വന്തം ആയുസ് തീര്‍ന്നിട്ടും സ്വയം ഉപയോഗിക്കാന്‍ ആവാതെ ഇരുന്ന്‍ നിധിയുടെ രൂപത്തില്‍ കണ്ടെത്തിയോ?
സ്വര്‍ണവും രത്നങ്ങളും ഒക്കെ വല്ല കരുതല്‍ ധനവും ആക്കി വച്ച് ദേശീയ ബാങ്കില്‍ നിന്നും ധനസമാഹരണം നടത്തിയാല്‍ നാട് നന്നാവും.
ഇത്രേം നാളും ഭരിച്ച അരചന്മാരും കിങ്കരന്‍മാരും ചെയ്യാത്തത് ഇപ്പോഴത്തെ പുംഗവന്മാര്‍  ചെയ്യുമോ ആവോ?

കോരന് പിന്നേം കുമ്പിളില്‍ തന്നെ ......

Saturday, July 2, 2011

Bombay - March 12


















ഭാവാഭിനയത്തിന്റെ പരകായ പ്രവേശങ്ങള്‍ ..
Posted by Picasa

Thursday, May 26, 2011

ജാതിപ്പേര്

പത്താം ക്ലാസ് പരൂഷ എഴുതാന്‍
ക്ലാസ് ടീച്ചര്‍ എസ്  എസ് എല്‍ സീ ബുക്കിലെ കോളത്തില്‍
ഇപ്പോഴും ജാതിപ്പേര്  ചെര്‍ക്കുന്നുണ്ടോ ആവോ ?
എത്ര വിപ്ലവം നടത്തിയാലും
ജാതിയും മതവും സമൂഹത്തിന്റെ ഭാഗമായി തന്നെ നില്‍ക്കും.

Thursday, May 19, 2011

Salim Kumar - Good Actor


സലിം കുമാറിന് അഭിനന്ദനങ്ങള്‍ !
Posted by Picasa

Tuesday, May 17, 2011

"ജാതി" തിരിച്ചുള്ള അവലോകനം


എന്തൊക്കെ ചെയ്താലും "ജാതി" തിരിച്ചുള്ള അവലോകനം ലോകത് നിന്നും മാറില്ല എന്ന് തോന്നുന്നു.  ദൈവം സൃഷ്ടിച്ച രണ്ടു ജാതികള്‍ (ആണും പെണ്ണും) മാത്രമേ ഉള്ളു എന്നാണു ഞാന്‍ കരുതിയിരുന്നത്. അത് കൊണ്ട് തന്നെ കുടുംബത്തെ കാര്‍ന്നോമ്മാ ര്‍ക്ക് ചതുര്‍ഥി നല്‍കിയിരുന്ന ദര്‍ശനം ആയിരുന്നു എന്റേത്.  പക്ഷെ കേരളം വിട്ടു വടക്കോട്ട് പോയപ്പോ അവിടേം ജാതി ചോദിക്കല്‍ കുറവൊന്നുമില്ല.
ആദ്യം കണ്ട വിദ്വാന്‍ ചോദിക്കുന്നു ...
"ആപ് കാ നാം ? "
പേര് പറഞ്ഞു ... "പ്രദീപ്‌"
ഉടനെ അടുത്ത ചോദ്യം .. "പ്രദീപ്‌ ..... ???"
എനിക്ക് മനസിലായില്ല, [അദ്യേം ചോദിച്ചത് എന്താ മുഴുവന്‍ പേര് എന്നാണു.. ?? ]
പിന്നെയും അതേ ചോദ്യം "ആപ് കാ നാം പ്രദീപ്‌ .. ടാകുര്‍ ? മി ന്ഗ്ളെ ? ... ജാദവ്‌ ?? "
ഗതി കേട്ട് അതും പറയേണ്ടി വന്നു !
അന്നേരം ആ പുങ്ങവന്റെ കമന്റ്‌..
"ഓ മദ്രാസീ ??? "
എനിക്ക് തികട്ടി വന്നത് "@#$#%$&%&^*(%^&" 

അതിനു ശേഷം ഗള്‍ഫിലേക്ക് പോയപ്പോ ഇതിലും വലിയ കുരിശു ഉണ്ടാവും എന്ന് വിചാരിച്ചില്ല.

ഖത്തറില്‍ ഒരു "ഇ പീ സീ കോണ്‍ട്രാക്ടിംഗ്" കമ്പനിയില്‍ ജോയിനിംഗ് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയപ്പോ അവിടത്തെ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ (ബ്രിട്ടീഷ്‌ ) പേര് ചോദിച്ചു.  പേര് മാത്രം പറഞ്ഞപ്പോ അയാളും ഇതേ ചോദ്യം.
അപ്പൊ ഞാന്‍ അയാളുടെ പേര് ചോദിച്ചു.
"ബ്രയന്‍ വൂട്പെക്കെര്‍ " എന്നായിരുന്നു അയാള്‍ പറഞ്ഞത്.
എനിക്കത് ശരിക്കങ്ങോട്ടു ദഹിച്ചില്ല.
അതിന്റെ അര്‍ഥം അയാളുടെ കുടുംബം മുഴുവന്‍ മരംകൊത്തികള്‍ [woodpecker = മരംകൊത്തി] ആയിരുന്നു എന്നാണോ?
പക്ഷെ എന്റെ മുഴുവന്‍ പേര് പറഞ്ഞപ്പോ സായിപ്പ് പറഞ്ഞു..
"ഓ ഓ ഐ നോ.. ഐ ഹാട് എ ബാറ്ച്ച്മാറെ വിത്ത്‌ സെയിം നെയിം !" ... 
പിന്നീട് ഉണ്ടായിരുന്ന സൌഹൃദ സംഭാഷണങ്ങളില്‍ ഒക്കെ സായിപ്പ് അവരുടെ പേരുകള്‍ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത് എന്നൊക്കെ പറയുമായിരുന്നു.

മലയാളികള്‍ (ഒരു പക്ഷെ ഇന്ത്യക്കാര്‍ പൊതുവിലും) പേരിടുമ്പോള്‍ അച്ഛന്റെ പേര് ചേര്‍ക്കും (അമ്മയുടെ പേരല്ല).  എന്നാല്‍ ഇതേ വിദ്വേഷം സായിപ്പുമാര്‍ക്കും ഉണ്ട്. മറ്റൊരു രീതിയില്‍ .
പേരിനൊപ്പം അമ്മയുടെ കുടുംബ പേരിനു ശേഷം അച്ഛന്റെ പേര് !..
ഒരു കണക്കിന് ഇത് കൂടുതല്‍ വൈകൃതം അല്ലെ?