100 Days Sketching | നൂറുദിനവരകൾ
അപ്രതീക്ഷിതവും അവിചാരിതവുമായ ഒരുപാട് സംഭവങ്ങൾ (വ്യക്തിപരമായും പൊതുവിലും) ഉണ്ടായ വർഷമാണ് 2025. അത് കൊണ്ട് തന്നെ പുതിയൊരു പദ്ധതികളും ആലോചിക്കുവാൻ തന്നെ സാധ്യതയിലായിരുന്നു. കഴിഞ്ഞ ചില വര്ഷങ്ങളിലേതു പോലെ തന്നെ നൂറുദിന വരകൾ ഉണ്ടാവുമോ എന്നൊരു ചോദ്യം സുഹൃത്തുക്കളിൽ നിന്നും വന്നപ്പോൾ, വേണ്ട എന്ന് പറയാൻ സാധിച്ചില്ല. വരയ്ക്കാൻ സമയം കിട്ടുമോ എന്ന സംശയം ഉണ്ടായിരുന്നെങ്കിലും പെൻസിൽ എടുക്കാൻ സാധിച്ചു എന്നതിൽ ഇത്തിരി അദ്‌ഭുതം ഉണ്ട്.
ഇന്നത്തേത് കൂടി ഇത്തവണത്തെ വരകൾ നൂറു ദിവസങ്ങൾ പൂർത്തിയാക്കുകയാണ്.
പല ദിവസങ്ങൾ വരകൾക്കു പ്രചോദനമായ എല്ലാ സുഹൃത്തുക്കൾക്കും ഒത്തിരി സ്നേഹം.
ഇന്നത്തെ വരയ്ക്കു പിന്നിലെ ചിത്രം കിട്ടിയത് മാഡ ത്തിന്റെ Regina Mazhar WhatsApp സ്റ്റാറ്റസിൽ നിന്നും.
എല്ലാ ദിവസവും പെൻസിൽ വരകൾ [ചിത്രങ്ങൾ എന്ന് പറയാൻ ഇപ്പോഴും ധൈര്യമില്ലാ] മാത്രം നൂറുദിനവരകൾ ചാലഞ്ചിൽ വരയ്ക്കാൻ സാധിച്ചു. ![]()
വരച്ച എല്ലാ ചിത്രങ്ങളിലും വന്നു കൃത്യമായി ഹാജർ വെച്ച അച്ഛൻ (Ramachandran Nair K S ), അൻപു സഹോദരർകൾ, ഷൈനി Shiny Varghese Kanattu, ഡോക്ടർ ഷംനാ ഹസ്സൻ DrShamna Hassan , വീ പ്പീ ചേട്ടൻ (V.P. Sreekumar), നൂറുദിനവരകളുടെ ആശാൻ (Nanda Kummar), നൂറുദിനവരകൾ ഗ്രൂപ്പിലെ അംഗങ്ങൾക്കും ഒരുപാട് നന്ദി.
No comments:
Post a Comment