Monday, May 31, 2010

holidays!

പച്ച പനം തത്തയും .. കുളിരരുവികളും .. പൂക്കളുമായി..
മഴയുടെ സംഗീതം ആസ്വദിക്കാന്‍ ...
നല്ലൊരു അവധിക്കാലം ...
വീണ്ടും കാണാം ..
(ഞാനും കുറച്ചു ദിവസം നാട്ടിലുണ്ടാവും ... ജൂണ്‍ പതിനൊന്നു മുതല്‍ ജൂണ്‍ ഇരുപത്തഞ്ചു വരെ ..)

Sunday, May 30, 2010

koottaymakal >>>

സാധാരണയില്‍ കൂടുതലായി മാന്യതയുടെ മുഖം മൂടി അണിഞ്ഞു കൊണ്ടേ ഇങ്ങനെയുള്ള കൂട്ടായ്മകളില്‍ പലരും പ്രത്യക്ഷപെടാരുള്ളത് .
അല്ല എന്ന് തര്‍ക്കിച്ചാലും ഫലത്തില്‍ അത് വേറൊരു മുഖം ആവും കാണിക്കുന്നത് ..
സമൂഹത്തിന്റെ മുന്നില്‍ എന്തൊക്കെ പറഞ്ഞാലും ..
പ്രവര്‍ത്തിയില്‍ കൊണ്ട് വരാന്‍ സാധിക്കുന്ന കാര്യങ്ങള്‍ കുറവായിരിക്കും ..
പിന്നെ ചില സമയത്ത് മലയാളിയുടെ സ്വതവേ ഉള്ള ജാഡ പുറത്തു വരും ..
കൂട്ടായ്മകളുടെ നായകന്മാരും അണിയറ പ്രവര്‍ത്തകരും നിയന്ത്രിക്കുന്നുന്ടെങ്കില്‍ ..
അത് ഒരു നല്ല കര്‍മ മേഖലക്ക് സാധ്യത നല്‍കും ...

Saturday, May 29, 2010

Life Goes on .. and on. ..

ജീവിതത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി..
അന്യ രാജ്യങ്ങളില്‍ ചേക്കേറിയ ..
ബഹു ഭൂരി പക്ഷം മലയാളികളും ഇപ്പൊ ചെയ്യുന്നത് ഇത് തന്നെ അല്ലെ?
അച്ഛനും അമ്മയും ആഗ്രഹിച്ചാലും സാധ്യമല്ലാത്ത വിധം ആ ദൂരം കൂടിയിരിക്കുന്നു !
ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ...
മുത്തച്ചന്മാരും മുത്തശ്ശിമാരും എത്രയോ ആഗ്രഹിച്ചിരുന്നു അവരുടെ മക്കളെയും പെരക്കുട്ടികളെയും കാണാന്‍ !
അന്നൊക്കെ "ജോലി" .. "പിള്ളേരുടെ പഠിത്തം" എന്നൊക്കെ പറഞ്ഞു പെട്ടെന്ന് ഓടി പോയിരുന്ന അച്ഛനും അമ്മയും...
അവരുടെ കയ്യില്‍ നിന്നും പിടി വിടുവിച്ചു മുത്തച്ഛന്റെ അടുത്തേക്ക് പാഞ്ഞിരുന്ന കുഞ്ഞുങ്ങള്‍ ...
ചെലപ്പോ വള്ളി ചൂരല്‍ കാണിച്ചു കൂടെ കൊണ്ട് പോയിരുന്ന കാലം ..
അന്നോരിക്കലും ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല വരും തലമുറ തങ്ങളേക്കാള്‍ വലിയൊരു വളര്‍ച്ചയിലേക്ക് പോകും എന്ന് ...
ഇപ്പോഴോ.. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ആഴ്ച മാത്രം കിട്ടുന്ന അവധിയില്‍ ...
നാട്ടില്‍ ചെല്ലുമ്പോള്‍ എന്തൊക്കെയാ ചെയ്യാനുള്ളത് ?
പുതുതായി വാങ്ങാന്‍ ഉദ്ദേശിച്ച ഫ്ലാറ്റിന്റെ അഡ്വാന്‍സ്‌ കൊടുക്കാന്‍ പോകുമോ? ..
അതോ കഴിഞ്ഞ വരവിനിടെയില്‍ വിട്ട വകയിലെ ബാക്കി വാങ്ങിക്കാന്‍ പോകുമോ? ..
അതോ അടുത്തുള്ള അമ്പലത്തിലെ ഉത്സവം നടത്തുമോ? ..
ഇതിനിടെ കണ്ട പഴയ സുഹൃത്തുക്കളുടെ കൂടെ വിരുന്നു ആഘോഷിക്കാതെ എങ്ങനെ ? ...
ഇതെല്ലാം കഴിഞ്ഞിട്ട് അച്ഛന്റെയും അമ്മയുടെയും കൂടെ ഇരുന്നു ഊണ് കഴിക്കാന്‍ സമയം എവിടെ ?...

പഴുത്തു കൊണ്ടിരിക്കുന്ന ഒരു പച്ചിലയുടെ ചപല ചിന്തകള്‍ ഇങ്ങനെ..
പച്ചിലകള്‍ പഴുക്കുമെന്നും.. മറ്റാര്കോ വേണ്ടി ജീവിച്ചു തീര്കരുതെന്നും ഉള്ള ഈ വിലയേറിയ സന്ദേശത്തിന് ..

Friday, May 28, 2010

jeevikkaan . . .

ഉണ്ണാന്‍ വേണ്ടി ജീവിക്കരുത്..
ജീവിക്കാന്‍ വേണ്ടി മാത്രം ഊണ് കഴിക്കണം എന്ന് കാര്‍ന്നോന്മാര് പറയും !
ഇനി അത് കേര്‍ക്കാതെ ഉണ്ടാലോ ?? അജീര്‍ണം വരും ...
ചെലപ്പോ ചിത്രഗുപ്തന്റെ കണക്കു പുസ്തകത്തില്‍ അതും ചേര്‍ത്ത് ...
കണക്കു തീരുന്ന ദിവസം വായിച്ചു കേള്‍പ്പിക്കും !..
എന്ന് വച്ച് നമുക്ക് ഉണ്ണാതിരിക്കാന്‍ പറ്റുമോ??

Saturday, May 22, 2010

മംഗലാപുരം വിമാന ദുരന്തം

സ്വപ്നങ്ങളും പൊതിഞ്ഞു കെട്ടി സ്നേഹിക്കുന്നവരെ കാണാന്‍ വന്നവര്‍..
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോന്നവര്‍ ..
സ്വന്തം മണ്ണില്‍ കാലു കുത്താന്‍ നിമിഷങ്ങള്‍ മാത്രം ബാകി നിന്നപ്പോള്‍ ..
തീ പിടിക്കുകയാണോ ? അതോ പൈലറ്റ് അശ്രദ്ധ കാണിച്ചോ ?
എങ്ങനെയായാലും ജീവന്‍ നഷ്ടപെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും തീരാത്ത വേദന സമ്മാനിച്ച ..
മറ്റൊരു വിമാന ദുരന്തം..
ഈ ദുരന്തത്തില്‍ മരിച്ചവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കാം...
അപകടത്തില്‍ നിന്നും രക്ഷപെട്ടവര്‍ക്ക് ഭീതിയുടെ നാളുകളില്‍ നിന്നും മുക്തി ലഭിക്കട്ടെ എന്നും ....

Sunday, May 16, 2010

poly - tricks!

അരാജക രാഷ്ട്രീയക്കാര്‍ !...
വെളുത്ത കുപ്പായമിട്ട ...
കറുത്ത മനസ്സുള്ള ...
കുടില ബുദ്ധികളായ...
സാധാരണക്കാരന്റെ ചോരയില്‍ നിന്നും ജീവിതം പടുക്കുന്ന...
ഇത്തിള്‍ കണ്ണികള്‍ !...
ഒഴിവാക്കാന്‍ ശ്രമിച്ചാലും സാധിക്കാത്ത വിധം ...
ജന ജീവിതത്തില്‍ സ്വാധീനം സ്ഥാപിച്ചവര്‍ !...
മത സൌഹാര്‍ദ്ദത്തിന്റെ പേര് പറഞ്ഞു, മതങ്ങളെ തമ്മില്‍ തല്ലിക്കുന്ന കോമരങ്ങള്‍ ...
പ്രതികരിക്കാന്‍ വേറെ എന്ത് മാര്‍ഗം?...
ചിന്തകള്‍ വാക്കുകളായി മാറുമ്പോള്‍ ...
നല്ല കവിത ജനിക്കുന്നു..
----
ശക്തമായ പ്രമേയം!
!

Sunday, May 9, 2010

malayaali...

ഇത് ഭാരതീയരുടെ ഒരു പൊതു സ്വഭാവമല്ലേ?
കേരളീയര്‍ മാത്രമല്ല മറ്റെല്ലാവരുടെയും ഭ്രമം ഏതെങ്കിലും ഒരു കൂട്ടത്തിനു മുന്‍പില്‍ തിളങ്ങണം എന്നത് തന്നെ.
കാലാന്തരങ്ങള്‍ മുന്‍പ് ഭാരത സംസ്കാരത്തില്‍ ഉണ്ടായിരുന്ന രാജ ഭരണ സമയത്ത് പോലും..
അന്നത്തെ രാജ്യ സുരക്ഷ മുന്‍ നിര്‍ത്തി ആയിരിക്കണം ആദ്യമായി ഒരു സംഘാടനം നടന്നത്..
നിയമങ്ങളുടെ ചട്ടകൂടിനുള്ളില്‍ നിന്നിരുന്ന ഒരു പടയും പടതലവനും അവരുടെ രാജാവും കൂടിയാല്‍ ഒരു കൊച്ചു രാജ്യം സുരക്ഷിതം ആണെന്ന് കരുതി കാണണം..
മറ്റു നാട്ടു രാജാക്കന്മാര്‍ക്ക് അവരുടെ ശക്തി തെളിയിക്കേണ്ടി വരുന്ന ഘട്ടങ്ങളില്‍ എളുപ്പത്തില്‍ ചെയ്തിരുന്ന കാര്യം തൊട്ടടുത്ത രാജ്യത്തെ പിടിച്ചടക്കുകയായിരുന്നല്ലോ. . .
അങ്ങനെ വളര്‍ന്നു കൊണ്ടിരുന്ന ഓരോ കൊച്ചു നാട്ടു രാജ്യങ്ങളും സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി കൃത്യ വിലോപം നടത്തിയപ്പോള്‍ എല്ലാം ആരെങ്കിലുമൊക്കെ പ്രതികരിച്ചിട്ടുണ്ട്..
മുറിച്ചു നീക്കുകയോ വെട്ടി നിരത്തുകയോ ചെയ്തു അങ്ങനെയുള്ള പ്രതികരണങ്ങളെ എല്ലാം അതിക്രമിച്ചു വന്ന ചരിത്രമേ കാണാന്‍ കഴിയുന്നുള്ളൂ.

കീഴടക്കപെട്ട സമൂഹമോ, നാട്ടു രാജാക്കന്മാരോ ഉടന്‍ ചെയ്യുന്നത് സഹായത്തിനു മറ്റു സ്ഥലത്ത് നിന്നും ആള്‍ക്കാരെ കൂട്ടുകയും തോല്പിച്ച ശക്തികള്‍ക്കു എതിരെ യുദ്ധം തുടങ്ങുകയും..
അതിന്റെ അനന്തര ഫലം, വിദേശ ആധിപത്യവും!..
പിന്നെ അവരില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിച്ചും തെളിഞ്ഞും സമരം...
നഷ്ടങ്ങളുടെ അവസാനം എല്ലാ നിര്‍ദേശങ്ങളും അംഗീകരിച്ചു കൊണ്ട് ഒരു ഒത്തു തീര്‍പ്പും. .
നിര്‍ദേശങ്ങള്‍ നല്‍കുന്നതോ വിദേശ ശക്തികളും..

ഭാരതം സ്വതന്ത്രമായിട്ട് അര ശതം വര്‍ഷങ്ങളായി എങ്കിലും ഒരു ശരാശരി ഭാരതീയനെ എടുത്താല്‍..
നേരത്തെ അവന്‍ പാട്ടം കൊടുത്തിരുന്നത് രാജാവിന് ആയിരുന്നു....
കൃഷി ചെയ്തിരുന്നെങ്കിലും അതിന്റെ ഫലം നിശ്ചയിച്ചിരുന്നത് രാജാക്കന്മാരോ അവരുടെ പ്രതിനിധികളോ ആയിരിക്കും..
വിദേശ ശക്തികള്‍ ഭരിക്കുമ്പോള്‍ അത് നല്‍കുകയോ, ഭരണതിലുള്ളവരുടെ കുപ്പിടികള്‍ കയറി കൈപ്പട്ടുകയോ ചെയ്തിട്ടുണ്ട്..
എന്നാല്‍ ഇപ്പോഴോ?
കരം നല്‍കുന്നത് സര്‍കാരിന് ... (രാജ്യം പുരോഗമിക്കുവാന്‍ എന്ന് സങ്കല്‍പം!)
പിന്നെയോ? കൃഷി നടത്തി ധന്യ സംഭരണം നടത്തുക എന്നത് അപ്രായോഗികം ആയി മാറി.
അത് കൊണ്ട് കൃഷി സ്ഥലങ്ങള്‍ എല്ലാം തന്നെ രമ്യ ഹര്‍മ്യങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കപെടുന്നു..
അക്കാരണത്താല്‍ തന്നെ ഭക്ഷണം ലഭിക്കുന്നതിനു മറ്റു മാര്‍ഗങ്ങള്‍ തേടുന്ന സാഹചര്യം വന്നിരിക്കുന്നു..
അങ്ങനെ നമ്മളെല്ലാം തന്നെ ഉപഭോഗ സമൂഹമായി മാറി കൊണ്ടിരിക്കുന്നു.
ഇത് നോക്കി നില്‍ക്കുന്ന വിദേശ നിര്‍മാതാക്കള്‍ എല്ലാം കൂടി തന്നെ ഭാരതത്തിലേക്ക് കുതിച്ചു ചാട്ടം നടത്തി.

പ്രവാസ ഭൂവിലും ഭാരതീയന്റെ സ്പന്ദനനം തിരിച്ചറിഞ്ഞിരിക്കുന്ന വിദേശ വിപണികള്‍ എല്ലാ വിധ പ്രവര്‍ത്തനങ്ങളും തകര്‍പ്പന്‍ !..
ഒരു കഷണം ഭൂമിയിടെ കച്ചവടം വലിയൊരു ബാധ്യത ആയിരിക്കുന്ന ഇക്കാലത്ത്,
അതെ കഷണം ഭൂമിയില്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മിച്ചു അതിലോരോന്നും വിഭജിച്ചു നല്‍കുന്ന കച്ചവട സാധ്യത കണ്ടെത്തിയത് ആരുടെ ബുദ്ധി??
റിയാല്‍ എസ്റെറെ ഇങ്ങനെ കച്ചവടം നടത്താന്‍ തീരുമാനിച്ചപ്പോ തന്നെ ആദ്യം ചാടി വീണതോ - ഭാരതീയരും!
ലോകത്തിന്റെ ഇതു മൂലയിലും പരസ്യത്തിനു സാധ്യത ഉണ്ടെങ്കില്‍ അവിടെ മലയാളിയുടെ തലച്ചോറ് ഉണ്ടെന്നത് പരമ സത്യം!
അത് കൊണ്ടാണല്ലോ ചന്ദ്രനിലെയും ഭൂമി കഷണിച്ചു വക്കുമ്പോള്‍ അതിന്റെ പങ്കിനും നമ്മള്‍ എത്തിയത്...
പണം ചെലവാക്കാന്‍ ഒരു സാഹചര്യം ഒരുക്കി കൊടുത്താല്‍ മാത്രം മതി, കേരളീയര്‍ പിന്നീട് ആ വിപണി ഏറ്റെടുത്തു കൊള്ളും . .

ഭരണത്തില്‍ സ്വയം പര്യാപ്തത നേടി എന്ന് അഹങ്കരിക്കുന്ന ഭാരതീയന്‍ അറിയുന്നില്ല, തങ്ങളുടെ എല്ലാ സ്വത്വവും മറ്റാര്‍ക്കോ വേണ്ടി പണയം കൊടുത്തിരിക്കുകയാണ് എന്ന് ...
അവനവന്‍ സ്വന്തമായി എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഇന്ന് ഒരുപാട് വിട്ടുവീഴ്ച്ചകളിലൂടെ ആണ്..
മുന്‍കാലങ്ങളില്‍ തനിക്കു മുന്‍പേ നടന്ന ആളുകള്‍ സഞ്ചരിച്ച വഴിയെ തന്നെ ആണല്ലോ ഇങ്ങനെയുള്ള എല്ലാ സംഘടനകളും പോവുന്നത് എന്നോര്‍ക്കുമ്പോള്‍ സങ്കടം..
വളരാനും പിളരാനും തോന്ന്നുന്നത് സംഘടനകളുടെ ആശയങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ്.
അത് പോലെ സമൂഹത്തെ നയിക്കുന്നത് ശരിയായ നേതൃത്വം ആണെങ്കില്‍ അണികള്‍ ഇപ്പോഴും കൂടെ തന്നെ ഉണ്ടാവും.