Monday, May 12, 2025

Sundays' nap ~ ഞായറാഴ്ചകളിലെ ഉച്ചയുറക്കം

 Sundays' nap ~ ഞായറാഴ്ചകളിലെ ഉച്ചയുറക്കം 

ഞായറാഴ്ചകളിലെ ഉച്ചമയക്കം 

ചോറ്റാനിക്കരയിലെ വിദ്യാലയത്തിന്റെയും അതിനടുത്ത ഭാഗങ്ങളിലുമായി സാമാന്യം ഭേദപ്പെട്ട ജനത്തിരക്ക് ഉണ്ടായിരുന്നു.  കുടുംബത്തിനൊപ്പം പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങി തിരികെ വീട്ടിലേക്കു പോകാൻ ഒരുങ്ങുകയായിരുന്നു.  സഞ്ചികളും തൂക്കി നടപ്പു ബുദ്ധിമുട്ടായതു കൊണ്ട് ഓട്ടോറിക്ഷ കിട്ടുമോ എന്ന് നോക്കുമ്പോഴേക്കും അച്ഛൻ ഒരു ഓട്ടോയിൽ കയറി ഇരുന്നു കഴിഞ്ഞു.  യാത്രക്കാരൻ കയറിയപ്പോ തന്നെ ഓട്ടോ നീങ്ങിക്കഴിഞ്ഞു.  

വേറൊരു ഓട്ടോ അതിന്റ വരിയിൽ നിന്നും മുന്നോട്ടു വരുന്നു.  കൈ കാണിച്ച ഓട്ടോ ഓടിക്കുന്നയാളെ കണ്ടപ്പോ അല്പം മുഖ പരിചയം തോന്നി.  കുടുംബം ആദ്യം തന്നെ ഓട്ടോയിൽ കയറി. പിന്നാലെ കുട്ടികളും ഒപ്പം ഞാനും  കയറി.  പോകേണ്ട സ്ഥലം പറഞ്ഞു.  ഓട്ടോ മുന്നോട്ടു നീങ്ങി.

എല്ലാ ഓട്ടോക്കാരുടെയും  സ്വഭാവം പോലെ നമ്മൾ കയറിയ ഓട്ടോ പെട്ടെന്നൊരു വട്ടം തിരിയൽ.  ഒരു മാതിരി ഞെട്ടി തരിച്ചു നോക്കുമ്പോൾ ഒരു ആണവണ്ടിയെയാണ് മുന്നിൽ കാണുന്നത്.  തൊട്ടു- തൊട്ടില്ല എന്നാ മട്ടിൽ തിരിഞ്ഞ ഓട്ടോ വേറൊരു ഇടവഴിയിലേക്ക് കയറി.  ആനവണ്ടി ഓടിച്ചിരുന്നയാൾ വായ് നിറയെ ചീത്ത വിളിക്കുന്നുണ്ടായിരുന്നു.   

ഇത്രയും ഒച്ചപ്പാടെല്ലാംആയപ്പോഴേക്കും ഉറക്കമുണർന്നു!!!




:::: ഞായറാഴ്ചത്തെ ഉച്ച മയക്കത്തിന്റെ ഒരു ഭാഗം ::::


Art is ?? കല എന്നത്

Art is not about perferction or praise

its about discovering who you are,

letting your soul breathe

and growing through every beautiful mistakes 

and honest attempts.

Find the joy in simply creating

and you will find yourself!


കല എന്നത് പ്രശംസയെക്കുറിച്ചോ പ്രശംസയെക്കുറിച്ചോ അല്ല

നിങ്ങൾ ആരാണെന്ന് കണ്ടെത്തുന്നതിനെക്കുറിച്ചാണ്,

നിങ്ങളുടെ ആത്മാവിനെ ശ്വസിക്കാൻ വിടുന്നതിനെക്കുറിച്ചാണ്

മനോഹരമായ എല്ലാ തെറ്റുകളിലൂടെയും വളരുന്നതിനെക്കുറിച്ചാണ്

സത്യസന്ധമായ ശ്രമങ്ങളെക്കുറിച്ചും.

സൃഷ്ടികളിൽ സന്തോഷം കണ്ടെത്തുക

അപ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ കണ്ടെത്തും!

Wednesday, March 26, 2025

മനുഷ്യരും മൃഗങ്ങളും

വിവേചനബുദ്ധിയും പൊരുത്തപ്പെടാനുള്ള കഴിവുമാണ് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ. മൃഗങ്ങൾ ഋതുക്കൾക്കനുസരിച്ച് സ്വഭാവത്തിൽ മാറ്റം വരുത്തുമ്പോൾ, മനുഷ്യർ സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നു.

Wednesday, March 12, 2025

വെങ്കല മണി


വിശാല മനസ്സുള്ള ഹൃദയങ്ങളും വെങ്കല മണിയും ഒരു തുറന്ന പുസ്തകം പോലെ തോന്നിയേക്കാം. 
എന്നാൽ ആരെങ്കിലും ആ മണി മോഷ്ടിക്കുമ്പോൾ എന്ത് സംഭവിക്കും? 
അങ്ങനെയല്ലേ ആളുകൾ കഠിന ഹൃദയന്മാരാകുന്നത്. 

Monday, March 10, 2025

കേൾവി

👌കേൾക്കാൻ ശ്രമിച്ചാൽ, 
❤️ ആ കേൾവി ഒരു വ്യക്തിയുടെയെങ്കിലും
 മനസിലെ ഭാരം കുറയ്ക്കുവാൻ
 സഹായമായേക്കാം.
[ഡെന്നീസിന്റെ പോസ്റ്റിൽ ചെയ്ത കമന്റ്.]

Monday, October 28, 2024

നിഴൽ

അറിയുന്നതും അല്ലാത്തതുമായ 

എല്ലാ സന്തോഷ സന്താപ അവസരങ്ങളിലും 

കൂടെ തന്നെ നിൽക്കുന്ന കൂട്ടുകാരൻ.

ഒരിക്കലും വിട്ടു പോവില്ല എന്നുറപ്പുള്ള 

പിരിയാത്ത ഒരേ ഒരു സുഹൃത്ത് - നിഴൽ




Monday, October 21, 2024

After EOL = End Of Line ~ Life ? | മരണത്തിനു ശേഷം എന്ത് ?

 After EOL = End Of Line ~ Life ? | മരണത്തിനു ശേഷം എന്ത് ?


ഫേസ്ബുക്കിൽ വായിച്ച ഒരു എഴുത്ത് - "മരണത്തിനു ശേഷം എന്ത് പറ്റുന്നു ? എവിടേക്കു പോകുന്നു" 

വസ്തുതാപരമായി ചിന്തിക്കുമ്പോൾ ഇത് മരിച്ചയാളെ ഒരിക്കലും ബാധിക്കുന്ന കാര്യമല്ല.  പരേതനെ ആശ്രയിക്കുന്ന ആൾക്കാരെ ബാധിക്കുന്ന കാര്യമല്ലേ ?

ഒന്ന് കൂടി ഇരുത്തി ആലോചിച്ചാൽ,

മരണം എന്നത് എന്താണ് ?

ദേഹി ദേഹത്തെ വിട്ടു പോകുന്നു എന്ന് താത്വികമായി പറയാം.

പക്ഷെ അതിനേക്കാൾ ഭയാനകമായ ഒരു അവസ്ഥ "മറവി" അല്ലെ?

ഉറക്കം ഉണർന്നു എഴുന്നേൽക്കുമ്പോൾ കഴിഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ഓർക്കാൻ സാധിക്കുന്നില്ല എങ്കിലോ?

"ഗജിനി" സിനിമ പോലെ താത്കാലിക മറവി, അല്ലെങ്കിൽ അതിനേക്കാൾ ഭീകരമായാൽ ?

കൈകാലുകളുടെ ചലനത്തിനും നടക്കുന്നതിനും ആരോഗ്യം ഉണ്ടെങ്കിലും എതിരെ വരുന്ന ആളെ കാഴ്ചയുണ്ടെങ്കിലും തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ വളരെ ബുദ്ധിമുട്ടും.

ഉറങ്ങുന്നതിനു മുൻപുള്ള കാര്യങ്ങളെല്ലാം ഓർത്തെടുക്കാൻ സാധിക്കുന്നത് തന്നെ നല്ല ആരോഗ്യ ലക്ഷണം ആയി കാണേണ്ടി വരും.


ജീവിതാന്ത്യവും ജീവനാന്ത്യവും തമ്മിലുള്ള വ്യത്യാസം നോക്കണേ !