After EOL = End Of Line ~ Life ? | മരണത്തിനു ശേഷം എന്ത് ?
ഫേസ്ബുക്കിൽ വായിച്ച ഒരു എഴുത്ത് - "മരണത്തിനു ശേഷം എന്ത് പറ്റുന്നു ? എവിടേക്കു പോകുന്നു"
വസ്തുതാപരമായി ചിന്തിക്കുമ്പോൾ ഇത് മരിച്ചയാളെ ഒരിക്കലും ബാധിക്കുന്ന കാര്യമല്ല. പരേതനെ ആശ്രയിക്കുന്ന ആൾക്കാരെ ബാധിക്കുന്ന കാര്യമല്ലേ ?
ഒന്ന് കൂടി ഇരുത്തി ആലോചിച്ചാൽ,
മരണം എന്നത് എന്താണ് ?
ദേഹി ദേഹത്തെ വിട്ടു പോകുന്നു എന്ന് താത്വികമായി പറയാം.
പക്ഷെ അതിനേക്കാൾ ഭയാനകമായ ഒരു അവസ്ഥ "മറവി" അല്ലെ?
ഉറക്കം ഉണർന്നു എഴുന്നേൽക്കുമ്പോൾ കഴിഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ഓർക്കാൻ സാധിക്കുന്നില്ല എങ്കിലോ?
"ഗജിനി" സിനിമ പോലെ താത്കാലിക മറവി, അല്ലെങ്കിൽ അതിനേക്കാൾ ഭീകരമായാൽ ?
കൈകാലുകളുടെ ചലനത്തിനും നടക്കുന്നതിനും ആരോഗ്യം ഉണ്ടെങ്കിലും എതിരെ വരുന്ന ആളെ കാഴ്ചയുണ്ടെങ്കിലും തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ വളരെ ബുദ്ധിമുട്ടും.
ഉറങ്ങുന്നതിനു മുൻപുള്ള കാര്യങ്ങളെല്ലാം ഓർത്തെടുക്കാൻ സാധിക്കുന്നത് തന്നെ നല്ല ആരോഗ്യ ലക്ഷണം ആയി കാണേണ്ടി വരും.
ജീവിതാന്ത്യവും ജീവനാന്ത്യവും തമ്മിലുള്ള വ്യത്യാസം നോക്കണേ !
No comments:
Post a Comment