Wednesday, April 14, 2021

വിഷു ~ കൊറോണക്കാലത്ത്.

 മദ്ധ്യധാരണ്യാഴിയ്ക്കടുത്ത മരുഭൂമിയിൽ ജോലിയെടുക്കുന്നവന് 

എന്തു വിഷു? എന്ത് ശംക്രാന്തി (സംക്രാന്തി)?

ജോലിക്ക് കൂലി, (പണിയുള്ള ദിവസങ്ങളിൽ) കിട്ടും.

കൂലിയില്ലെങ്കിൽ അത് “അന്ന പ്രശ്നം”.

അന്നവിചാരം മുന്നേ തന്നെയായതു കൊണ്ട്

ആദ്യം ജോലിക്കാര്യം, വിഷു അതിനു ശേഷം.

ആശംസകൾ!



രാഷ്ട്രീയം ~ മാരക സംതൃപ്തി

രാഷ്ട്രീയത്തിൽ ഒരിക്കലും സംതൃപ്തി ഉണ്ടാവില്ല.  പിന്നെ നയങ്ങളെ വ്യതിചലിപ്പിച്ച് തുടര്‍ന്ന് പോയാൽ അത് കച്ചവടതാൽപര്യങ്ങൾക്ക് കീഴടങ്ങലാവും.  മാത്രമല്ല നിലപാടുകൾ എന്നും ആപേക്ഷികമാണ്. 

നമ്മൾ ചെയ്യുന്ന കാര്യത്തിൽ ലഭിക്കുന്ന സന്തോഷമാണ് പ്രധാനം. 

Monday, April 5, 2021

കോവിഡ് വൈറസ് പേടിച്ചോടി

 ഇവിടെ ഷോപ്പിംഗ് മാളുകളിലും പാർക്കുകളിലും (എലൈറ്റ് കമ്മ്യൂണിറ്റി / ലെഗോലാൻഡ് / ബോളിവൂഡ്സ് പാർക്ക് ) ഉള്ള ആൾക്കാരുടെ തിരക്ക് കണ്ടാൽ കോവിഡ് വൈറസ് പേടിച്ചോടി എന്ന് തന്നെയാണ് തോന്നുന്നത്.  മാസ്‌കില്ലാതെ നടന്നാൽ പോലീസ് പിടിച്ചു ഫൈൻ അടിക്കും എന്നുള്ളത് കൊണ്ട് മാത്രം മാസ്ക് കഴുത്തിലിടുന്നവരെയും കാണാം. " " എന്നൊരു സംഗതി ആയിരിക്കും ഇനിയങ്ങോട്ട് നല്ലതു എന്ന് തോന്നുന്നു.  എന്ന് വച്ചാൽ കോവിഡ് കൂടെയുണ്ട് (അത്  എങ്ങോട്ടും പോയിട്ടില്ല ~ ഇവിടെ തന്നെയുണ്ട് ) എന്ന് കരുതി നടക്കുക.

Thursday, January 7, 2021

lifestyle

lifestyle change matters, people who were active till their retirement date become all day resting or literally without any physical activity.  the wonderful machine called “human body” will show its resistance initially, but slowly mutes down until it breaks down.  latest example is our cricketer.

Tuesday, November 17, 2020

മാതൃക ദമ്പതികൾ - നല്ലൊരു വായന

 ഏതൊരു പ്രതിസന്ധിയിലും  മറ്റൊരാളുടെ കാഴ്ചപ്പാടിൽ കൂടി നോക്കാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളു എന്നും ജീവിതത്തോട് പൊരുത്തപ്പെട്ടു കഴിയുമ്പോൾ അമൂല്യമായ മറ്റു പലതും ഉണ്ട്   എന്നും  തിരിച്ചറിയുന്ന സമയം പലപ്പോഴും വൈകും. 

കാര്യ ഗൗരവമില്ലാതെ പിടിവാശികൾക്കു കീഴടങ്ങി ശിഥിലമാകാനുള്ളതല്ല മനുഷ്യജീവിതം എന്ന സന്ദേശം ഭംഗിയായി നൽകി.  

https://sindhusreelakshmi.blogspot.com/2020/11/blog-post.html

അഭിനന്ദനങ്ങൾ സിന്ധു.

Sunday, October 25, 2020

സ്വർഗം ~

 സ്വർഗം  (https://sindhusreelakshmi.blogspot.com/2020/10/blog-post.html)

Comment written on Blog by:Sindhu Biju 

സ്വർഗം നമ്മളിലൂടെ മാത്രമേ ലഭ്യമാകൂ എന്ന സത്യം എല്ലാവരിലേക്കും എത്തട്ടെ.

ഉപരിപ്ലവമായ വിമർശനം എല്ലാവര്ക്കും സാധിക്കുമെങ്കിലും, പ്രവർത്തികളിലൂടെ ചരിത്രം തിരുത്തുവാൻ വളരെ കുറച്ചു പേർക്ക് മാത്രമേ കഴിയൂ.  നല്ല വരികൾ.  അഭിനന്ദനങ്ങൾ സിന്ധൂ.

Monday, October 12, 2020

Politics >>>>

വർഷങ്ങളായി നടക്കുന്ന (ഭരണപക്ഷവും പ്രതിപക്ഷവും നിഷ്കു പാർട്ടികളും അറിഞ്ഞു കൊണ്ട്) ഒരു സംഭവം, ഇലക്ഷൻ അടുക്കുന്ന സമയമായതു കൊണ്ട് എല്ലാരും കേറി ചൊറിയുന്നു.  ചെന്നൈയിലെ കസ്റ്റംസ് ചീഫ് അറിയാതെ ഇന്ത്യയിലെ ഒരു എയർപോർട്ടിലൂടെയും / സീ പോർട്ടിലൂടെയും ബാഗേജ് (അക്കമ്പനീഡ് / കാബിൻ / പാസഞ്ചർ) കടക്കുകയില്ല, പിടിച്ചിട്ടുണ്ടെങ്കിൽ അതു വീതം വയ്പിലെ കശപിശ കൊണ്ട് മാത്രം! “ലോഹം” സിനിമ = 👌
നമ്മക്ക് ചുമ്മാ ചർച്ചിച്ച് സമയം കളയാം


സത്യസന്ധരായ ഉദ്യോഗസ്ഥന്മാർ വന്നതുകൊണ്ട്, കേന്ദ്ര മന്ത്രാലയത്തിന്റെ പിന്തുണയോടെ

“സർക്കാർ ജോലി ~ ഡിപ്ളോമാറ്റ്” സർക്കാരിനേക്കാൾ വലിയ കീറാമുട്ടിയാണ്.  മന്ത്രാലയത്തിന്റെ കാര്യം ഒന്നുമല്ല.  ഏതെങ്കിലും എംബസിയിൽ സത്യസന്ധൻമാരുണ്ടോ? പുതിയ അപ്പോയിന്റ്മെന്റുകൾ ഒരു വർഷം കൊണ്ട് ചെന്നിടത്തെ ശീലത്തിനൊത്തു പോകും.  അവിടെ കൊടിയുടെ നിറത്തിന് പ്രസക്തിയില്ല. അറബിപ്പൊന്നു തന്നെയാണ് ഭാരതത്തിലെ രാഷ്ട്രീയം ഏത് വേണം  എന്ന് തീരുമാനിക്കുന്നത്.🧞‍♂️

പണ്ട് ഒരു ചൊല്ലുണ്ടായിരുന്നു.  “പേർഷ്യയിൽ പണിയെടുത്താൽ കൈ നിറയെ പൊന്നു കിട്ടും, പക്ഷെ അത്രയും പൊന്നു കൊടുത്താൽ ഉരിയരി പേർഷ്യയിൽ കിട്ടില്ല.”  ഇന്നും ഈ മണൽക്കാട്ടിൽ അരി ഉൽപാദിപ്പിക്കാത്തതു കൊണ്ട് നമ്മുടെ നാട്ടിൽ നിന്നും ഇച്ചിരിയെങ്കിലും ഇവിടേക്കു വരും.  അതും കൂടി കഴിഞ്ഞാൽ അറബിയുടെ തനിനിറം കാണാം.  അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിലെ പെട്രോൾ വില നിയന്ത്രിക്കുന്നതിൽ അറബ് രാജ്യങ്ങൾ പങ്കെടുക്കും.  ഇപ്പോഴത്തെ രാഷ്ട്രീയം ആ വഴിക്കോട്ടാണ് പോകുന്നത്.