Tuesday, April 26, 2011
Sunday, April 24, 2011
Saturday, April 23, 2011
Happy Easter !
സഹനത്തിന്റെ, സ്നേഹത്തിന്റെ, ത്യാഗത്തിന്റെ തിരിച്ചറിവിന്റെ ഉയിര്‍ത്തെഴുന്നെല്പ്പു ...
നീതിയുടെ തുലാസില്‍ എപ്പോഴും സത്യത്തിനു തന്നെ തൂക്കം കൂടുതല്‍ !
അത് കൊണ്ട് തന്നെയല്ലേ ഒറ്റിക്കൊടുത്തു നേടിയ
മുപ്പതു വെള്ളിക്കാശുകള്‍
അനുഭവിക്കാന്‍ യോഗമില്ലാതെ
യൂദാ സ്വയം മരണം വരിച്ചത് ...എല്ലാ സുഹൃത്തുക്കള്‍ക്കും
ഈസ്റര്‍ ആശംസകള്‍ !...
Wednesday, April 20, 2011
ഉറുമി സില്‍മ ...
ഉറുമി സില്‍മ അവതരണത്തിലൂടെ തുറന്നു കാണിച്ച ഇരുണ്ട സത്യങ്ങള്‍ !..
രാഷ്ട്രീയ ഹിജഡകളുടെ അധിനിവേശങ്ങളിലും കോളനി രൂപീകരണത്തിലും അധികാരം സ്ഥാപിചെടുക്കുന്നതിനിടെ ഉണ്ടായ ഗുണങ്ങള്‍ മാത്രം കണ്ട ജനതയ്ക്കു സ്വത്വം നഷ്ടപ്പെടുന്നത് തിരിച്ചറിയുന്നില്ലേ ?..
എന്നും കോമരം തുള്ളാന്‍ മാത്രം നില്‍ക്കുന്ന നാട്ടരചന്മാരും അവരുടെ ശിങ്കിടികളും ചമയ്ക്കുന്ന കൊലാഹലതിനിടെ ഒരു കേള് നായനാരോ വോവ്വ്വാലിയോ അറിയപ്പെടാതെ പോയല്ലോ.
മരിക്കാന്‍ മടിയില്ലെന്കിലും രാജ്യത്തിന്റെ നാശം ആഗ്രഹിക്കാത്ത ഒരു പ്രജ മാത്രമായിരുന്നിട്ട് പ്രത്യേകിച്ചൊന്നുമില്ല.
കൊല്ലങ്ങളെത്ര കഴിഞ്ഞാലും അടിമത്വം വീണ്ടും തുടരുന്നു.
ഇനിയൊരു ഗാന്ധിയോ, സുഭാഷ് ചന്ദ്ര ബോസോ വീണ്ടും അവതരിക്കുമോ ?..
Thursday, April 14, 2011
വീണതും വിദ്യയാക്കി ...
വീണതും വിദ്യയാക്കി ചക്ക കുഴയുന്ന പോലെയുള്ള പ്രകടനങ്ങള്‍ ചുരുക്കം ചില മിടുക്കന്മാരുക്ക് മാത്രം സാധിക്കുന്നതാണ്. പ്രധാനമായത് ഇങ്ങനെ കീഴ്മേല്‍ ചാടുന്നവരെ ഭാഗ്യം കൂടെ നിന്ന് സഹായിക്കും എന്നതാണ്.
ഇലക്ഷനില്‍ ആയാലും സംഭവം വ്യത്യസ്തമല്ല.
എന്തൊക്കെ ഭാവനകളും അഭിനയങ്ങലുമാണ് കാണാന്‍ സാധിച്ചത് !
ഇനി വോട്ടെണ്ണല്‍ തീരുംബോലെക്കും വേറെ എന്തൊക്കെ കാണാന്‍ ഇരിക്കുന്നു ..
..
വിഷു ആശംസകളോടെ ...
ഗായിക ചിത്രയുടെ മകള്‍ നീന്തല്‍ക്കുളത്തില്‍ വീണു മരിച്ചു
ഗായിക ചിത്രയുടെ മകള്‍ നീന്തല്‍ക്കുളത്തില്‍ വീണു മരിച്ചു
ദുബായ്: ഗായിക കെ.എസ്. ചിത്രയുടെ മകള്‍ നന്ദന (8) ദുബായില്‍ നീന്തല്‍ക്കുളത്തില്‍ വീണ്മരിച്ചു. എമിറേറ്റ്‌സ് ഹില്‍സിലുള്ള വില്ലയിലെ നീന്തല്‍ക്കുളത്തിലാണ് അപകടമുണ്ടായത്. ദുബായില്‍ സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാനാണ് ചിത്ര കുടുംബത്തോടൊപ്പം ദുബായിലെത്തിയത്. വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തിനുശേഷമാണ് ചിത്ര നന്ദനയ്ക്ക് ജന്മം നല്‍കിയത്.
ആദരാഞ്ജലികള്‍ !
ശ്രീമതി.ചിത്രയ്ക്കും കുടുംബത്തിന് നഷ്ടത്തിന്റെ വേദനയില്‍ നിന്നും മുക്തി നേടാന്‍ ദൈവം ശക്തി നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കാം..
Sunday, April 10, 2011
ലോക്പാല്‍ ബില്‍ വരട്ടെ !
അഴികള്‍ക്കിടയിലൂടെ ചാടുന്ന വിദ്യ വശമാക്കിയവര്‍ കൂടുതല്ലുള്ള നമ്മുടെ നാട്ടില്‍
അഴിമതി രഹിതം എന്നൊന്ന് ചിന്തിക്കാന്‍ പറ്റുമോ ?
ഇപ്പറഞ്ഞ നിയമവും ചട്ടവും എല്ലാം കൂട്ടി ആരെങ്കിലും പിടിയിലായാലോ,
നിമിഷ മാത്രയില്‍ അവരൊക്കെ പൂര്‍വാധികം ശക്തിയില്‍
കൂടുതല്‍ അഴിമതിയുമായി രംഗത്തുണ്ടാവും ...
നിയമങ്ങള്‍ കൂടുതല്‍ പഠനങള്‍ കഴിയും തോറും
അവയെ തന്ത്രപരമായി എങ്ങനെ ലങ്ഘനങ്ങള്‍ നടത്താം എന്നും കൂടെ
മനസിലാക്കി ആണ് വരുന്നത് .
ഉദ്യോഗസ്ഥന്മാര്‍ മാത്രമാണോ നിയമ ലങ്ഘനങ്ങള്‍ നടത്തുന്നത് ?
ലൈസന്‍സിന്സില്ലാതെ വണ്ടിയോടിച്ചാല്‍ പിടിക്കുന്ന പോലീസിനു
കൈമടക്ക് കൊടുത്തു ഒതുക്കാന്‍ ശീലിക്കുന്തോറും
ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് പ്രചോദനം കൂടുകയല്ലേ ?
---
ലോക്പാല്‍ ബില്‍ വരട്ടെ !
ആശംസകള്‍ !
Subscribe to:
Posts (Atom)

