Thursday, March 19, 2015

പ്രവാസി.




വാർത്തയിൽ വന്ന വിവരം [ചിത്രത്തിനു കടപ്പാട് വാട്ട്സാപ്  സുഹൃത്ത് ]



ചുമ്മാ തമാശ  പറയല്ലേ.  പത്തു കൊല്ലമായി  തിരിച്ചു പോവാൻ  ആഗ്രഹമുണ്ടല്ലോ.  പക്ഷെ  നാട്ടിൽ നോട്ടു പറിച്ചെടുക്കണ മരം ഇല്ലാത്തതു  നമ്മുടെ  തന്നെ  കൊഴപ്പം  അല്ലെ?

നാട്ടിൽ ചെന്നാൽ പട്ടിണി കിടക്കേണ്ടി വരുമല്ലോ എന്നോർത്തിട്ടാ...

അല്ലെങ്കിൽ ധൈര്യമായി ആലോചിക്കാമായിരുന്നു !.

Friday, March 6, 2015

ഇന്ത്യയുടെ മകൾ

ഇന്ത്യയുടെ  മകൾ ?
ഇതര  ജീവികളിൽ  നിന്നും  വ്യത്യസ്തമായി  വിവേകം  എന്നൊരു  ഗുണം  ലഭിച്ചവർ  എന്ന്  അഹങ്കരിക്കാൻ  ഇനി  സാധ്യമല്ല  എന്നു തോന്നുന്നു.
പ്രബുദ്ധ ഭാരതത്തിലെ  യുവ  തലമുറയിൽ  ചിലർ വികലമായ മനോവിചാരങ്ങൾക്ക്  അടിമകളാണോ? 
കാമവും  മദിരയും മയക്കുന്ന  മനസിനെ  നിയന്ത്രണവിധേയമാക്കാൻ  ഇനിയും  കഴിയാത്തതു  കഷ്ടം  !
ഡൽഹി സംഭവത്തിന്റെ  ബി.ബി.സി ഡോകുമെന്ററിയിൽ   പ്രതികൾ നൽകുന്ന അഭിമുഖത്തിൽ നിന്നും  വ്യക്തമാകുന്നത് അവരുടെ മനസിന്റെ  വൈകല്യങ്ങളെ  തന്നെയാണ്. 
എന്തിന്റെയൊക്കെയോ അഭിനിവേശങ്ങളിൽ  മൃഗങ്ങൾ പോലും നാണിക്കുന്ന വൈകൃതങ്ങൾ നടത്തി ഇരയെ നിഷ്ടൂരമായി കൊല ചെയ്ത നരാധമർ.  അഭിഭാഷകരുടെ ഉപദേശമോ കൂടെ ഉള്ളവരുടെ സഹയോഗമോ കൊണ്ടു തങ്ങൾ ചെയ്തത് അപരാധമെന്നു തെല്ലു  പോലും ധാരണ ഇല്ലാതെ  സർക്കാർ ചെലവിൽ  ജീവിതം  തുടരുന്ന  പ്രതികൾ ഒരു ഭാഗത്ത്.  സമൂഹം മുഴുവൻ തെറ്റുകാരും  ഭരണകൂടം നിറയെ (നല്ലൊരു ഭാഗം) ഇങ്ങനെ തെറ്റുകൾ ആരോപിതമായി പിന്നീട് നിയമ യുദ്ധത്തിലൂടെ വിശുദ്ധന്മാരായ വ്യക്തികളും ഉള്ളപ്പോൾ  തങ്ങൾക്കു അതെ പോലെ ജീവിച്ചാൽ എന്ത് എന്ന ചിന്ത നല്കിയ അതി ധൈര്യം!..
പ്രതികളുടെ  ശിക്ഷ നീട്ടി  കൊണ്ടു പോകാൻ നിക്ഷിപ്ത  താല്പര്യം ഉണ്ടോ എന്ന് സംശയിക്കാവുന്ന സാഹചര്യം ഈ അഭിമുഖം സൃഷ്ടിച്ചിരിക്കുന്നു. 
ഭാരത തലസ്ഥാനത്ത്  തടവിൽ കഴിയുന്ന പ്രതികൾ അന്തർ ദേശീയ ദൃശ്യ മാധ്യമത്തിനു മുന്നിൽ വന്ന  ഇതേ സമയം  കിഴക്കേ  ഇന്ത്യയിൽ നിന്നും വിരുദ്ധമായ ജന പ്രതികരണം  വന്നിരിക്കുന്നു.
സമാനമായ സംഭവത്തിൽ നിയമപാലകർ പിടി  കൂടിയ  പ്രതിയെ  പ്രക്ഷുബ്ധരായ ജനക്കൂട്ടം അക്രമിച്ചു കൊലപ്പെടുത്തി!
നിയമത്തിലും നിയമപാലകരിലും കോടതികളിലും ജനങ്ങളുടെ  വിശ്വാസം നഷ്ടമായോ?
മാതൃകാപരമായ ശിക്ഷാ നടപടികലുടെ അഭാവം ഇങ്ങനെ നിയമം കയ്യ്യിലെടുക്കാൻ  സമൂഹത്തിനെ നിർബന്ധിതരാക്കും. 
ഇന്ത്യയുടെ മകൾ സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുമോ?
 

Sunday, November 2, 2014

ഉൾഭിത്തികൾ ഇല്ലാത്ത വീട്.

തങ്ങൾക്കു ഉണ്ടായിരുന്ന എല്ലാം ത്യജിച്ചു
സ്വന്തമായ ആശയങ്ങൾക്ക് പ്രാധാന്യം നല്കി
വഴിയിൽ കണ്ടു മുട്ടിയ സമാന ചിന്താഗതിക്കാർ
സംസാരത്തിലൂടെ എത്തിയ സൂത്ര വാക്യം
ഉൾഭിത്തികൾ ഇല്ലാത്ത വീട്.
സുന്ദരമായ ഒരു ആശയം.
തുടക്കത്തിൽ എല്ലാം നല്ല രീതിയിൽ പോയേക്കാം.
പിന്നീട് വീട്ടിലെ അംഗങ്ങൾ തമ്മിൽ അസ്വാരസ്യം തുടങ്ങും.
തമ്മിൽ നിസംഗതയുടെയും നിശബ്ദതയുടെയും ഭിത്തികൾ രൂപപ്പെടുന്നു.
വീട്ടിലെ ജീവിതം ഒരു നല്ല അഭിനയം ആയി മാറുന്നു.
പുറമേ നിന്ന് നോക്കുന്നവർക്ക് സൌന്ദര്യത്തിന്റെയും സൌഹൃദത്തിന്റെയും മകുടമായ ഒരു സ്വർഗം!
അകമേ വെറുപ്പിന്റെയും വേദനകളുടെയും നരകം.
നീരസങ്ങളുടെ കനം കൂടിയ ഭിത്തികളിൽ
പരാതികളുടെ ചായം തെയ്കാൻ വെമ്പൽ കൊള്ളുന്ന സമൂഹം.
അസൂയാലുക്കൾ പല വിധം ആക്രമിക്കുന്നു.
പിടിച്ചു നില്ക്കാൻ ആവാതെ
പ്രതികരിക്കാൻ ശേഷിയില്ലാതെ
സമൂഹത്തിന്റെ ശുഷ്കിച്ച സദാചാര വാദത്തിനു മുന്നിൽ
അടിയറവു പറയുമോ ?

Tuesday, September 23, 2014

Mangal yaan on its mission

Mangal yaan on its mission!
Towards Mars!!

A proud moment for India.

👍 congratulations ISRO!.

ദോഷങ്ങളൊന്നുമില്ലാതെ  ചൊവ്വയിലേക്ക്  മംഗളങ്ങളുമായി  ഇന്ത്യയുടെ  "മംഗൾ യാൻ" യാത്ര തുടരുന്നു..
തിളക്കം  കൂടുന്ന  ഭാരതം !


Tuesday, September 9, 2014

Anniversary

September 10, 2001:
ഒരുമിച്ചതിനു ശേഷം  സഹിച്ചും സാധിച്ചും അനവധി കാര്യങ്ങളിൽ സഹായവുമായി ഇപ്പോഴും.
കാലം  നൽകിയ മധുരം, അരവിന്ദും  ആദിത്തും.
നന്ദിയോടെ, സ്മരണകളോടെ...
അന്പിളിക്ക്  
ഒരായിരം  
വിവാഹ  വാർഷിക ആശംസകൾ!