Sunday, September 15, 2013

ഓണാശംസകൾ !


പെരുമഴയിൽ കുതിർന്ന കർക്കിടക മാസം വിട വാങ്ങി !
സമ്പൽ സമൃദ്ധിയുടെ പൊൻ  ചിങ്ങം വന്നെത്തി,
മലയാള പെരുമയ്ക്ക് ഒരു വയസു കൂടി,

ഒരു തുമ്പ പൂവിന്റെ ചിരിയായി,
ചിങ്ങ നിലാവിന്റെ തിളക്കമായി,
സുന്ദര സ്വപ്നങ്ങളുടെ തേരിലേറി,
പൊന്നോണം വരവായി !

ചിങ്ങ മാസത്തിന്റെ ചിന്നി ചിന്നി  പെയ്യുന്ന മഴയും,
തുമ്പ പൂവിന്റെ ഗന്ധമുള്ള പൂക്കളവും,
പുത്തൻ  കൊടിയും ഉടുത്തു മാവേലി മന്നനെ വരവേല്ക്കാൻ,
കേരളം ഒരുങ്ങി കഴിഞ്ഞു!

മനസ്സിൽ ഒരായിരം ഓണപ്പൂക്കൾ വിരിയട്ടെ!
എല്ലാ ദിവസവും ഓണം പോലെ കടന്നു പോവട്ടെ,
എന്ന പ്രാർത്ഥനയോടെ
ഓണാശംസകൾ !

Sunday, September 8, 2013

Vinayaki Chaturthi – the very auspicious day dedicated to Lord Ganesha!

Vinayaki Chaturthi – the very auspicious day dedicated to Lord Ganesha! 

Have a Blessed Vinayak Chathurthi !

Tuesday, August 27, 2013

ഭക്ഷ്യ സുരക്ഷ ???



ഭക്ഷ്യസുരക്ഷ ബില്ലിനു ഒരു വിയോജനക്കുറിപ്പ് ..


http://www.kpsukumaran.com/2013/08/blog-post_27.html

കെ പി എസ്  വിവരിച്ച കാര്യങ്ങളോട് നൂറു ശതമാനം യോജിക്കുന്നു.
ഒരു രൂപയ്ക്കു അരി കൊടുത്തപ്പോഴും അതിന്റെ ശരിയായ ഉപഭോക്താക്കൾക്ക്  (മൂ ന്നിൽ രണ്ടു ഭാഗം ജനം) പലപ്പോഴും പ്രയോജനപ്പെട്ടില്ല.  ഭക്ഷ്യ ധാന്യങ്ങൾ റേഷൻ കടകളിൽ നിന്നും അപ്രത്യക്ഷമായ സംഭവങ്ങളും ഉണ്ടായി!
ഇപ്പോൾ തന്നെ കേരളത്തിൽ കൃഷി ചെയ്യാൻ ജോലിക്കാര്ക്ക് താല്പര്യം ഇല്ല.  വാർക്ക / റോഡു പണികൾ ഒക്കെ ആയി കൂടുതൽ പേരും ഒഴിവായി പോവും.  അത് കൊണ്ട് തന്നെ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ നാനൂറും അഞ്ഞൂറും രൂപ വരെ ദിവസക്കൂലിക്ക് വരുന്നു. അവർ  കൃഷിയിൽ താല്പര്യം ഇല്ലാത്തവരും.
നിർമ്മാണ പ്രവർത്തനങ്ങളോ  നാണ്യവിളകളോ ഉല്പാദനം വർദ്ധിപ്പിക്കാതെ ഭക്ഷ്യ സുരക്ഷ എങ്ങനെ പ്രാബല്യത്തിൽ വരും ?

Friday, April 12, 2013

വീണ്ടുമൊരു വിഷു !


മഞ്ഞ കസവണിഞ്ഞ കണികൊന്നയുടെ ചാരുതയിൽ...
കൈനീട്ടവും കാർവർണ്ണന്റെ പുഞ്ചിരിയും പേറി വീണ്ടും ഒരു  വിഷു പുലരി കൂടി വരവായി
മനസ്സിൽ സുഖമുള്ള നിമിഷങ്ങളും  നിറമുള്ള സ്വപ്നങ്ങളും നനവാർന്ന ഓര്മകളും സമ്മാനിക്കാൻ  വീണ്ടുമൊരു  വിഷു !

കൊന്നപ്പൂവിന്റെ  നൈർമല്യവും മീനച്ചൂടിൽ  കുളിർമയുമേകി വന്നെത്തി വീണ്ടുമൊരു
ദര്ശന പുണ്യത്തിന്റെ ഐശ്വര്യമായ  വിഷുദിനം  എല്ലാ  മലയാളികൾക്കും
സമ്പൽ  സമൃദ്ധിയും ഐശ്വര്യവും  നിറഞ്ഞ  നല്ല  വിഷു  കാലം  ആശംസിക്കുന്നു .

കൈ  നിറയെ  കൊന്നപ്പൂവും നിറപറയും  നിലവിളക്കും മനസ്  നിറയെ  സ്നേഹവുമായി  വിഷുവിനെ വരവെല്ക്കാം

ഭദ്ര ദീപത്തിനു  മുന്നിൽ നിന്ന്
ഭഗവാനെ  കണി കാണുമ്പോൾ മനസ്സിൽ
നന്മയുടെ  കണികൊന്ന  പൂത്തു നില്കും ,
വർഷം  മുഴുവൻ  അത്  വാടാതിരിക്കട്ടെ !...