Friday, April 8, 2011

ഇന്നത്തെ രാഷ്ട്രീയം !


കേരളത്തിന്റെ രൂപീകരണത്തിന് ശേഷം നിലവില്‍ വന്ന എല്ലാ ഗവര്‍ന്മേന്റുകളിലും  കേരളത്തിലെ ജനത വളരെ പ്രതീക്ഷകള്‍ വച്ചിരുന്നു.  പക്ഷെ ജനാധിപത്യതിനേക്കാള്‍ ബ്യൂറോക്രസിക്ക്  മുന്‍തൂക്കം കൊടുത്തിരുന്ന ഈ സംസ്ഥാനത് പുരോഗമനപരമായ പല കാര്യങ്ങളും തടസ്സപ്പെട്ടത് വെറും നിസ്സാര കാരണങ്ങള്‍ കൊണ്ട് മാത്രം ആണ്.
എല്ലാവരും സ്വന്തം താല്പര്യം മാത്രം നോക്കുന്നത് കൊണ്ട് വികസനം ചുരുക്കം ചില വ്യക്തികളിലോ അല്ലെങ്കില്‍ വിരലിലെണ്ണാവുന്ന പ്രദേശങ്ങളിലോ മാത്രമായി തീരുന്നു. 
വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വന്നു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ പണ്ട് മുണ്ടശ്ശേരി മാസ്റ്റര്‍ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് തന്നെ പ്ലാനിംഗ്  കമ്മീഷനില്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ഒക്കെയാണ്.  
ചൈന മോഡല്‍ വിപ്ലവം എന്നാ പേരില്‍ പണ്ട്  പ്രീ ഡിഗ്രി ബോര്‍ഡ്‌  വേര്‍തിരിക്കാന്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി കടലാസുകള്‍ നീക്കം തുടങ്ങിയപ്പോള്‍ തന്നെ ഗവര്‍ന്മേന്ടു മാറി.  ശേഷം വന്ന ഗവര്‍ന്മേന്റ്റ്‌ കൂടുതല്‍ പ്രൈവറ്റ് കോളേജുകള്‍ക്ക്‌ പ്രീ ഡിഗ്രി സംവിധാനതിനു അനുമതി നല്‍കി കീശ വലുതാക്കി.  എന്നാല്‍ ഇപ്പൊ അതെ കാര്യം തന്നെ പ്ലസ്‌ ടൂ എന്നാ പേരില്‍ നിലവില്‍ വന്നൂ.  എന്തെ ഒത്രയും വൈകിയത് ??  പത്തു പതിനഞ്ചു   കൊല്ലം മുന്‍പ് വരേണ്ടിയിരുന്ന ഈ വിപ്ലവം  ഇന്ന് കാനുമ്പോള്‍  പഴയ കഞ്ഞി പോലെ ആയില്ലേ ??
വെറും കടലാസു കാരണങ്ങള്‍ കൊണ്ട് വൈകിയ കാര്യങ്ങള്‍ ഗവര്‍ന്മേന്റുകള്‍ മാറുന്നത് കൊണ്ട് നടപ്പിലാവാതെ പോകുകയല്ലേ ?
ജനങ്ങളുടെ ഭാഗമായ സിനിമാ പ്രവര്‍ത്തകര്‍ക്കും ഇതേ പോലെ പല കാര്യങ്ങളിലും പ്രതികരിക്കാന്‍ അവകാശമുണ്ടല്ലോ. അതിനു വേണ്ടി അവരുടെ തന്നെ കൂട്ടായ്മ ഉണ്ടാക്കിയെങ്കിലും അതിനും ഇപ്പൊ കൂടുതല്‍ ഗ്രൂപ്പുകള്‍ ആയിപ്പോയി.  ഇനി നല്ല വെളിച്ചതെക്ക് വരനമെന്കില്‍ പാര്‍ടിയുടെ കൂടെ തന്നെ വരണം.  അതു കൊണ്ട് അവരുടെ രാഷ്ട്രീയ പ്രവേശനതിനെ തെറ്റ് പറയാന്‍ പറ്റില്ല.  നേരത്തെ പറ്റി രൂപീകരിച്ചു വിജയം നേടിയ എംജീആര്‍  / ജയ ലളിത തുടങ്ങിയവരുടെ സാന്നിദ്യവും ഉണ്ടല്ലോ.
----
ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം.  ഞാന്‍ ഇപ്പോഴും ഒരു ഇടത് പക്ഷ ചിന്താഗതിക്കാരന്‍ ആണ്.

Thursday, April 7, 2011

മുഖ്യമന്ത്രി


ഇനീം ഒരിക്കല്‍ കൂടി മുഖ്യമന്ത്രി ആയാല്‍ എന്താ കുഴപ്പം? 
അടിക്കാന്‍ അറിയുന്നവന്റെ കയ്യില്‍ വടി കൊടുത്താല്‍ പോരെ ...
ഒരു നല്ല നേതാവിന് എല്ലാം സാധ്യമാവുന്നത് അങ്ങനെയാണല്ലോ..
കാര്യങ്ങള്‍ ചിട്ട പോലെ നടപ്പിലാക്കാന്‍ കഴിവുള്ള ഉദ്യോഗസ്ഥന്മാരും
അവരെ നയിക്കാന്‍ നല്ല തന്ത്രങ്ങളറിയുന്ന മന്ത്രിമാരും ഉണ്ടെങ്കില്‍ 
പുഷ്പം പോലെ കാര്യങ്ങള്‍ നടത്തും ...
----
മ്മടെ വി എസ്സ് സഖാവേ ...

ഗതാഗത നിയന്ത്രണം !..

ദേശീയ സുരക്ഷ എന്ന കാരണം പറഞ്ഞു സംസ്ഥാനത്തുള്ള പോലീസിനെ മുഴുവന്‍ പേടിപ്പിച്ചു വച്ചിരിക്കുകയാവും. പിന്നെ കേരളത്തിലെ പോലീസ് സേനയില്‍  പ്രധാന സ്ഥാനമുള്ള കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസും കേരള ഹൈക്കൊടതിയും എല്ലാം കൂടി ഒരേ സ്ഥലത്ത് തന്നെയാണല്ലോ. അത് കൊണ്ട് തന്നെ ഒരു "വി ഐ പി" വരുന്നു എന്ന് കേള്‍ക്കുമ്പോ തന്നെ  മൊത്തം പോലീസുകാര്‍ക്കും ടെന്‍ഷന്‍ ആയിരിക്കും. പിന്നെ വെറുതെ ഒരു ഓല പ്പടക്കം പൊട്ടിയാലും അതിനു ബോംബിന്റെ പ്രതീതിയുണ്ടാവും.  "എന്തിനാ വെറുതെ വയ്യാവേലി മേടിച്ചു തലേ വെക്കുന്നെ "  എന്ന് കരുതീട്ടാവും ഇക്കാണായ ജനങ്ങളെ മുഴുവന്‍ കഷ്ടതിലാക്കാന്‍ ഒരു ഗതാഗത നിയന്ത്രണം !..
----
വോട്  ചെയ്താലും ഇല്ലെങ്കിലും പാവം പൊതുജനം ഇത് സഹിക്കണ്ടേ ?.. 

Tuesday, April 5, 2011

അതിരാത്രം : മാജിക്‌ ?

അതിരാത്രം !


കുറെ പേര്‍ കൂടിയിരുന്നു തീ കത്തിച്ച് പുകച്ചത് കൊണ്ട് മഴ പെയ്യുമോ ?
അങ്ങനാണേല്‍ കാട്ട് തീ പിടിച്ചു എത്ര തവണ പുകഞ്ഞതാ കേരളത്തിലെ പല സ്ഥലങ്ങളും ...

അല്ലെ ഞാനൊന്നും പറഞ്ഞില്ലേ .... വാര്‍ത്ത തകര്‍ത്തു നടന്നോട്ടെ !

പേപ്പര്‍ പാക്കിംഗ് സിന്ദാബാദ്‌ !..


പേപ്പര്‍ പാക്കിംഗ് സിന്ദാബാദ്‌ !..
പ്ലാസ്റ്റിക്‌ ഉപയോഗം കുറക്കുകയും അതിനു പകരം
ന്യൂസ്‌ പേപ്പര്‍ ഒക്കെ ആവശ്യം പോലെ ഉപയോഗിക്കാമല്ലോ ...
പണ്ട് സ്കൂളില്‍ "വര്‍ക്ക്‌ എക്സ്പീരിയന്‍സ്" പീരീഡ്‌ ചെയ്തോണ്ടിരുന്ന പോലെ ...
ന്യൂസ്‌ പേപ്പര്‍ , മാസിക , വാരികകള്‍ ഒക്കെ ശേഖരിച്ചു മൈദാ പശ കൊണ്ട് ഒട്ടിച്ചു പാക്കെറ്റുകള് ഉണ്ടാക്കി വിതരണം ചെയ്യാം...
വന്‍തോതില്‍ പേപ്പര്‍ പാക്കറ്റ്  നിര്‍മാണവും  അവയുടെ പുനരുപയോഗത്തിന്റെ സാധ്യതകളും...
നല്ല ഒരു തൊഴില്‍ മേഘലയും തുറന്നു കിട്ടും .

"just forget the play after the game,.. practice for the next game!..."


Team India has won the ICC world cup 2011.  We should be proud, especially when a keralite had a participation...
Sreeshanth is a good player; needs little more maturity.  In the past there were other players from Kerala who got selected in Indian team, but "they were not so lucky" or "they were not so blessed with chances" like Sreeshanth.
------ 
ultimately its game.. and to be considered as sportive..
------
as Cheema Okeri (ex player of FC Cochin football team) says...
"just forget the play after the game,.. practice for the next game!..."

Monday, April 4, 2011

ഓര്‍മ്മക്കുറിപ്പ്‌ -


ഓര്‍മ്മക്കുറിപ്പ്‌
---
എല്‍ പീ സ്കൂളിലെ സ്കോളര്‍ഷിപ്പ് പരീക്ഷക്ക്‌ "ഒരു ക്രിക്കറ്റ്‌ താരത്തിന്റെ പേര് തെരഞ്ഞെടുക്കുക" എന്നാ ചോദ്യത്തിന് നേരെ അന്തം വിട്ടിരുന്നപ്പോ തൊട്ടടുത്തിരുന്ന അപ്പര്‍ പ്രൈമറി സ്കോളര്‍ഷിപ്പിന് എഴുതിക്കൊണ്ടിരുന്ന ചേച്ചി പറഞ്ഞു തന്നു "ഗവാസ്കര്‍ ! .."
അങ്ങനെ ആദ്യമായി അറിഞ്ഞ ക്രിക്കറ്റ് ആവേശം അസരുദ്ദിന്‍ / ജടെജ / ഹാന്‍സെ ക്രോനിയ വിവാദങ്ങളോടെ ഒരു മാതിരി തണുത്തു പോയതാ.  പിന്നെ ഇക്കഴിഞ്ഞ ക്വാര്‍ട്ടര്‍ കഴിഞ്ഞപ്പോഴേക്കും വീണ്ടും ... അത് പിന്നെ ആപ്പീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ ടീവീ ട്യൂണര്‍ (പീ സീ) വഴി പ്രോജെക്ടര്‍ ഒക്കെ വച്ച് തകര്‍ത്തു !...
കപ്പു കിട്ടിയതോ അതിലേറെ സന്തോഷം !...