Monday, January 9, 2012

2012 - How it will be ? >>>>> " മെയ്ഡ് ഇന്‍ സ്വന്തം രാജ്യം "


" മെയ്ഡ്  ഇന്‍ സ്വന്തം രാജ്യം " നല്ല ആശയം തന്നെയെങ്കിലും എങ്ങനെ ഇത് പ്രാവര്‍ത്തികം ആകും?
വിദ്യാഭ്യാസം കഴിയുന്നതോടെ എല്ലാവരുടെയും സ്വപ്നം കടലുകള്‍ കടക്കുന്നു.
"പേര്‍ഷ്യയില്‍ വിയര്‍ത്തു പണിതാല്‍
കൈക്കുടന്നയോളം സ്വര്‍ണം നേടാം,
എന്നാല്‍ അത്രയും സ്വര്‍ണം കൊടുത്താല്‍
ഉരിയരി അവിടെ കിട്ടാനില്ല !" എന്ന്  
പത്തിരുപതു കൊല്ലങ്ങള്‍ മുന്‍പ് പ്രവാസം തുടങ്ങിയവര്‍ പറഞ്ഞപ്പോ
വിശ്വസിക്കാന്‍ ആദ്യം പ്രയാസം ഉണ്ടായിരുന്നെങ്കിലും
പിന്നീട് അതെല്ലാം ശരിയാണെന്ന്  കാലം തെളിയിച്ചു.
അന്നൊക്കെ ഗോതമ്പും അരിയും വരുന്ന കപ്പലുകള്‍ കാത്തു
വ്യാപാരികള്‍ തുറമുഖ പരിസരത്ത് കാത്തിരുന്ന ദിനങ്ങള്‍ ഏറെ!
മധ്യ പൌരസ്ത്യ രാജ്യങ്ങള്‍ എണ്ണ ഉത്പാദനം കൊണ്ടു
മുന്നേറിയ സമയത്ത്  ഇന്ത്യയെപ്പോലെ ഉള്ള രാജ്യങ്ങളില്‍ നിന്നും
പ്രവാസത്തിനെത്തിയവര്‍ സാമ്പത്തികമായി
അല്പം ഭേദപ്പെട്ട നിലയില്‍ എത്തി.
പക്ഷെ ഇത്രയും സമയം കൊണ്ടു ഈ പ്രവാസികള്‍ക്ക്
നഷ്ടമായത് സ്വന്തം രാജ്യത്ത് നിന്നുള്ള കയറ്റുമതിയും
അതിലൂടെയുള്ള വരുമാനവും.
ഇന്ന് മധ്യ പൌരസ്ത്യ രാജ്യങ്ങളില്‍ ഏറെയും
ഇറക്കുമതി കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നും ആയി മാറി.
ദിനം ദിന ആവശ്യങ്ങളില്‍ ഏറെ വരുന്ന
അരി, ഗോതമ്പ്, പച്ചക്കറികള്‍, മുളക്, തേയില  എന്നിവയും
വ്യാവസായിക ആവശ്യങ്ങളായ ഇരുമ്പു, റബ്ബര്‍,  കടലാസ് തുടങ്ങിയവയും
ഇപ്പോള്‍ എത്തുന്നത് മറ്റു രാജ്യങ്ങളില്‍ നിന്നാണ്.
വരുമാനം കൂടുതല്‍ പ്രതീക്ഷിച്ചു
നമ്മുടെ ഏറ്റവും വലിയ സമ്പാദ്യമായ "മാനവ ശേഷി"
വെറും "കൂലിവേല"  [ഔട്ട്‌ സോര്‍സിംഗ് എന്ന സുന്ദരമായ പേര് ] ആയി
മാറിയിരിക്കുന്നു.
കൃഷി, നിര്‍മാണ, വ്യവസായ സാമഗ്രികളുടെ ഉത്പാദനം
ഏതാണ്ട് നിലച്ച പോലെ തന്നെ ആയതു കൊണ്ടു
വരും വര്‍ഷങ്ങളിലെ വിദേശ നാണ്യം
ഭാരതത്തെ എങ്ങനെ ആക്കും എന്ന് പ്രവചിക്കാന്‍ ആവുന്നില്ല.
-----
വ്യഥകള്‍
http://vyathakal.blogspot.com/2012/01/blog-post.html
മനോജ്‌ - താങ്കള്‍ ഇക്കാര്യം വളരെ നന്നായി പറഞ്ഞിരിക്കുന്നു.
അഭിനന്ദനങ്ങള്‍ !

No comments: