Sunday, December 31, 2017
Wednesday, December 27, 2017
Monday, December 25, 2017
ഓര്‍മ്മയിലെ ക്രിസ്മസ് നക്ഷത്രം [a Christmas star in memory]
ഓര്‍മ്മയിലെ ക്രിസ്മസ് നക്ഷത്രം [a Christmas star in memory]
ക്രിസ്മസ് നക്ഷത്രത്തിന്റെ ഓര്‍മ്മകളില്‍ ആദ്യം എത്തുന്നത്സ്കൂളില് എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്തു നിന്നുമാണ്.
അത് ഉണ്ടാക്കുവാന്‍ എടുത്ത പ്രയത്നവും ഉപദേശങ്ങളും ഒക്കെ ഒരുപാടുണ്ടായിരുന്നു. കടയില്‍ നിന്നും മേടിക്കുന്ന നക്ഷത്രം
വൈദ്യുതി വിളക്ക് കൊണ്ടു വെളിച്ചം നല്‍കുന്നവയായിരുന്നു.
എന്നാല്‍ ഇതേ പോലെ തന്നെയുള്ള ഒരു നക്ഷത്രം വൈദ്യുതി ഇല്ലാതെ വെളിച്ചം നല്‍കുന്ന കാര്യം പറഞ്ഞത് ഉയര്‍ന്ന ക്ലാസ്സില്‍ പഠിച്ചിരുന്ന അയാള്‍ വീട്ടിലെ ചേട്ടനായിരുന്നു.
വൈദ്യുതി വിലക്കിന് പകരം മെഴുകു തിരി കത്തിച്ചു വയ്ക്കാന്‍ ആയിരുന്നു പ്ലാന്‍. പക്ഷെ കടലാസ് കൊണ്ടു മാത്രം ഉള്ള നക്ഷത്ര നിര്‍മ്മാണം ഇങ്ങനെ മെഴുകു തിരി കത്തിച്ചു വയ്കാന്‍ പകമല്ലായിരുന്നു. അത് കൊണ്ടു മുളങ്കമ്പുകള്‍ കൊണ്ടു നക്ഷത്രത്തിന്റെ ചട്ടം ഉണ്ടാക്കുവാന്‍ ആലോചിച്ചു.
ഒരേ കനത്തില്‍ മുളങ്കമ്പുകള്‍ ചീകി തയ്യാറാക്കി. അവയെല്ലാം ചേര്‍ത്ത് രണ്ടു ത്രികോണങ്ങള്‍ ആക്കി. അവയെ അല്പം ക്രമീകരിച്ചപ്പോള്‍ ആറു കോണുകള്‍ ഉള്ള നക്ഷത്രം ആയി. അങ്ങനത്തെ രണ്ടു ചട്ടങ്ങള്‍ ഉണ്ടാക്കി. അവയുടെ കോണുകള്‍ തമ്മില്‍ ചേര്‍ത്ത് കെട്ടി. എല്ലാ കെട്ടുകളും നൂല്‍ കമ്പികള്‍ കൊണ്ടും. ചട്ടങ്ങളുടെ ഇടയില്‍ അകലം ഉണ്ടാക്കുവാന്‍ രണ്ട് ഇഞ്ച് നീളത്തില്‍ ചെറിയ കമ്പുകള്‍ പിടിപ്പിച്ചു.
ഇപ്പോള്‍ ഒരു നക്ഷത്രത്തിന്റെ അസ്ഥികൂടം തയ്യാറായി.
ചൈനാ പേപ്പര്‍ പല നിറങ്ങളില്‍ ഉള്ളവ എടുത്തു
ഓരോ ചട്ടത്തിന്റെയും ഇടയിലെ ഭാഗങ്ങളില്‍ പശ തേച്ചു ഒട്ടിച്ചു.
ചട്ടങ്ങളുടെ രണ്ടു വശങ്ങളിലും ചൈനാ പേപ്പര്‍ ഒട്ടിച്ചു കഴിഞ്ഞപ്പോള്‍ സാമാന്യം ഭംഗിയുള്ള ഒരു നക്ഷത്രം!
നക്ഷത്രത്തിന്റെ ഒരു കോണില്‍ നൂല്‍ കമ്പി കെട്ടി.
ചട്ടങ്ങളുടെ ഉള്ളില്‍ ഒരു ഓടിന്റെ കഷണം ഉറപ്പിച്ചു.
ഇത് മെഴുകു തിരി വയ്കാന്‍ വേണ്ടി ആണ്.
ഇനി നക്ഷത്രം തൂക്കണം.
വീടിന്റെ ഗേറ്റിനടുത്ത മരത്തിന്റെ കൊമ്പില്‍ തന്നെ ആവാം എന്ന് കരുതി.
മെഴുകു തിരി കത്തിച്ചു വയ്കാന്‍ സൗകര്യം ഉണ്ടാവുമല്ലോ എന്നതാണ് പ്രധാനം.
അങ്ങനെ നക്ഷത്രം തൂക്കിയത്തിനു ശേഷം ആദ്യത്തെ ദിവസം രാത്രിയായപ്പോ തന്നെ മെഴുകുതിരി കത്തിച്ചു നക്ഷത്രത്തിനകത്തു വയ്ച്ചു. വൈദ്യുത വിളക്കുകള്‍ കെടുത്തി കഴിഞ്ഞിട്ടും ഞങ്ങളുടെ നക്ഷത്രം തെളിഞ്ഞു തന്നെ നിന്നു.
ആ നക്ഷത്രത്തിന്റെ വെളിച്ചം രാത്രി മുഴുവനും നിന്നിരുന്നോ എന്ന് ഇപ്പോഴും അറിയില്ല. എന്നാലും ആ നക്ഷത്രത്തിന്റെ വെളിച്ചം ഇന്ന് കാണുന്ന
"എല്‍. ഇ. ഡി." നക്ഷത്രങ്ങള്‍ക്കൊന്നും ഉണ്ടെന്നു തോന്നുന്നില്ല.
ഓര്‍മ്മകള്‍ എന്നും മധുരം.
എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ !
Sunday, December 24, 2017
Tuesday, December 5, 2017
കപീഷ് ചിത്രകഥ
ചിത്രകഥകൾ സുന്ദരമാക്കിയ ബാല്യം,👌
മറക്കാനാവാത്ത വിധം
വ്യത്യസ്തമായ ഓർമ്മകൾ.
ദൊപ്പയ്യ
- തോളിൽ തൂക്കിയ
കാലൻ കുട
എനിക്ക് സമ്മാനിച്ച
ഇരട്ട പേര്. 😆😁🤣
കടപ്പാട്: കാര്‍ട്ടൂണിസ്റ്റ് ശ്രീ. ഉണ്ണികൃഷ്ണന്‍
മറക്കാനാവാത്ത വിധം
വ്യത്യസ്തമായ ഓർമ്മകൾ.
ദൊപ്പയ്യ
- തോളിൽ തൂക്കിയ
കാലൻ കുട
എനിക്ക് സമ്മാനിച്ച
ഇരട്ട പേര്. 😆😁🤣
കടപ്പാട്: കാര്‍ട്ടൂണിസ്റ്റ് ശ്രീ. ഉണ്ണികൃഷ്ണന്‍
Subscribe to:
Posts (Atom)