Friday, August 19, 2011

ധര്‍മ സമരത്തിന്‌ എല്ലാ ആശംസകളും .

ഗാന്ധിജി പ്രകടിപ്പിച്ച ആശയങ്ങളോട് അനുഭാവം കാണിച്ച എത്ര പേര് നമ്മളില്‍ കാണും?
സ്വാതന്ത്ര്യം നേടിയിട്ടു ആറ്  ദശകം കഴിഞ്ഞിട്ടും നേടാത്ത തിരിച്ചറിവ് 
ഇന്ന് അണ്ണാ ഹസാരെ കാണിച്ച വഴിയിലൂടെ നേടുമോ ?
എന്ടോ സല്‍ഫാന് എതിരെ നമ്മള്‍ എല്ലാം അഭിപ്രായ സമീകരണം നടത്തിയെങ്കിലും 
ഭാരത സര്‍ക്കാര്‍ എടുത്ത നിലപാടോ ?
പ്രതികരണ ശേഷി നഷ്ടമായ ഒരു ജനത ഉള്ളത് കൊണ്ടാണല്ലോ 
ഭാരതം അന്നും  ഇന്നും ഒരേ പോലെ സ്ഥിതമായത്.
--
ധര്‍മ സമരത്തിന്‌ എല്ലാ ആശംസകളും .
Read the blog of KPS
http://kpsukumaran.blogspot.com/2011/08/blog-post_20.html

Monday, August 15, 2011

മടങ്ങുമോ, ഈ യാത്രയ്ക്ക് ശേഷം ?

അവന്റെ ജീവന്‍ അവിടെയായിരുന്നു...
താഴിട്ടു പൂട്ടിയ വാതിലുകള്‍ക്ക് മുന്‍പില്‍ ഇനി അവന്‍ മാത്രമായി..
തോരാത്ത മഴയത്തും മനസ്സിലേക്ക് ഒഴുകിയെത്തിയ ഓര്‍മ്മകള്‍!
കുസൃതികള്‍ കിന്നരിച്ച ബാല്യവും ..
നൊമ്പരങ്ങള്‍ ഈറനണിയിച്ച   കൌമാരവും ..
അവിടെയായിരുന്നു !
സ്നേഹത്തിന്റെ ശുദ്ധവായു നിറഞ്ഞ 
ആ എകാന്തങ്ങള്‍ ഇനി മൂക സാക്ഷികള്‍.
കാലം കണ്ണീര്‍ നനച്ച നിമിഷങ്ങള്‍..
ശാശ്വതമാകാന്‍ കൊതിയ്ക്കാത്ത 
പരിഭവങ്ങള്‍ ഒളിപ്പിയ്ക്കാന്‍ 
വാര്‍ധക്യത്തിന് കൂട്ടായി 
മറവിയിലേക്കൊരു യാത്ര! 
ജീവിതത്തിന്റെ നിസ്സഹായതയില്‍..
ഒഴിഞ്ഞു പോകുന്ന നന്മയെ ..
നെഞ്ചോടു ചേര്‍ക്കാന്‍..
ഒരു നാള്‍ വരും.
അത് വരേയ്ക്കും നടന്നകാലണം.
അരികിലായൊരു ജന്മത്തിന്‍ ..
കനലുമായി തിരിച്ചു വരവിനായി.

മരണാനന്തരം


മരണം സംഭവിച്ച പുരുഷനെ കബറടക്കാനായി അംഗശുദ്ധി വരുത്തൽ നടത്തിയതിനുശേഷം ഭാര്യ സ്പർശിക്കുകയാണെങ്കിൽ പ്രസ്തുത അംഗശുദ്ധി നഷ്ടപ്പെടുമോ?

മരിച്ചയാള്‍ തന്നെ എണീറ്റ്‌ പോയി കുളിക്കില്ലാല്ലോ.
അതോണ്ട് ചുറ്റും കൂടി നിക്കണ ജനങ്ങള്‍ ജഡം നനച്ചു കുളിപ്പിക്കുന്നു.
പക്ഷെ മരിച്ച ആളുടെ ബന്ധുക്കളും സ്നേഹിതരും എല്ലാം കണ്ടതിനു ശേഷം മാത്രം
ദേഹം മറവു ചെയ്യാന്‍ തയ്യാറാകുന്നു എന്നായിരിക്കണം സങ്കല്‍പം.
അപ്പൊ മരിച്ച ആളുടെ ഭാര്യയും അവസാനമായി കണ്ടിരിക്കും എന്നത് വാസ്തവം.
ഇനി എന്തെങ്കിലും കാരണത്താല്‍ ഭാര്യയ്ക് വരാന്‍ സാധിച്ചില്ല അല്ലെങ്കില്‍
അവസാനമായി കാണാന്‍ കഴിഞ്ഞില്ല എങ്കില്‍ അത് കഷ്ടം തന്നെ.
സാധാരണയായി ചുറ്റുവട്ടത്തുള്ള കേമന്മാര്‍ (സമുദായ നേതാക്കള്‍)
ചാടിക്കേറി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുന്നത്.
വിദേശത്ത് ജോലി ചെയ്യുന്നവര്‍ മടങ്ങി വരുന്നത് വരെ ശീതീകരിച്ച ശവപ്പെട്ടിയില്‍ സൂക്ഷിച്ച സംഭവങ്ങളും ഉണ്ടല്ലോ.
പിന്നെ ചടങ്ങുകള്‍ സമുദായങ്ങളുടെ രീതികള്‍ അനുസരിച്ച്  മാറിയേക്കാം.

എന്തായാലും അവസാന ദര്‍ശനം നല്‍കി പ്രാര്‍ഥനകള്‍ക്ക് അവസരം നല്‍കുക എന്നത് മരിച്ച ആളുടെ അവകാശം (the Last Sacrifice) തന്നെ ..

കടപ്പാട് :
https://profiles.google.com/aqua.saarangi/posts/XK2H5LeHj4Q
[ post from Agneya Femina.]