Wednesday, March 30, 2011

കൊച്ച് കൊച്ച് സന്തോഷങ്ങളും .. ചെറു നൊമ്പരങ്ങളും ...


ചേച്ചിമാരു കല്ല്‌ കളിക്കുമ്പോള്‍ കൂടെ കൂട്ടാത്തത്തിനു വലിയ ഒച്ചയില്‍ കരഞ്ഞതോ ??..
ആക്കണ്ട പാട വരമ്പത്തെ നീര്‍ച്ചാലില്‍ ഇറങ്ങിയതിനു ചേച്ചി നുള്ളിയതോ ?? 
വീട്ടിചെച്ന്നു പരാതി പറയുമ്പോ അമ്മയുടെ പുന്നാര മുത്തം !.. 

മറക്കാന്‍ പറ്റാത്ത ഒരായിരം കൊച്ച് കൊച്ച് സന്തോഷങ്ങളും .. ചെറു നൊമ്പരങ്ങളും ...


Tuesday, March 29, 2011

സ്നേഹം കൊടുക്കാതിരുന്നാല്‍


സ്നേഹം കൊടുക്കാതിരുന്നാല്‍ പിന്നെ അതിനു അര്‍ത്ഥമില്ലാ !
തിരിച്ചു കിട്ടും എന്ന് കരുതി സ്നേഹം പങ്കു വയ്കാതിരുന്നാല്‍ ..
പിന്നീടൊരു നിരാശയ്ക്ക് ഇടയില്ലാ.
-

Saturday, March 26, 2011

മനസ് ...


മനസ് ... താളം തെറ്റിയാലും ഇല്ലെങ്കിലും ആര്‍ക്കും പിടി കൊടുക്കാത്ത ഒരു പ്രതിഭാസം !
ഇരുട്ടിന്റെ ആത്മാവിലെ വേലായുധന്‍ കുട്ടി ഇങ്ങനെ തന്നെ ആയിരിക്കും വിചാരിച്ചിരുന്നത് ...
വേറെയും എത്രയോ പേര്‍ ചങ്ങലക്കുള്ളില്‍ കിടന്നത് ... 
ഇപ്പോഴും കിടക്കുന്നത് ...

Thursday, March 24, 2011

ഉരുവിട്ട ഓരോ വാക്കുകളും ...


സാന്മാര്‍ഗിക ബോധം രൂപപ്പെടുന്നത് ഒരു വ്യക്തി വളര്‍ന്നു വന്ന സാഹചര്യങ്ങളിലൂടെ ആണ്.
മറ്റൊരാള്‍ ചൂണ്ടി കാണിക്കുന്നത് വരെ സ്വന്തം തീരുമാനം ശരി തന്നെയാണെന്ന് നിര്‍ബന്ധമായി കരുതുന്നവരാണ് നമ്മള്‍ എല്ലാവരും തന്നെ.  ശീലങ്ങള്‍ ഒരു പരിധി വരെ മാറ്റാന്‍ സമൂഹത്തിനു സാധിക്കും; പക്ഷെ ഒരുവന്റെ സ്വഭാവം മാറാന്‍ സാധ്യതയില്ലാ. കാരണം ജന്മം മുതല്‍ അവനവന്‍ കണ്ട് വളര്‍ ന്ന എല്ലാത്തിനോടും പ്രതികരിക്കാനോ സ്വീകരിക്കാനോ പ്രയത്നിച്ചു വ്യക്തി രൂപീകരണം പ്രാപിക്കുന്നു.  
അത് കൊണ്ട് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നത് വഴി മറ്റൊരാളുടെ സ്വത്വതിനെ ഹനിക്കുന്നുണ്ടോ എന്ന് ആരും ആലോചിക്കാറില്ല .  ഇതിനു ശരിയായ നിയന്ത്രണം നല്‍കി നേരായ ശീലങ്ങള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കേണ്ടത് വീട്ടിലുള്ളവര്‍ തന്നെയാണ് .
വില്ലില്‍ നിന്നും തൊടുത്ത് വിട്ട  അമ്പുകള്‍ പോലെ തീവ്രമായിരിക്കും ഉരുവിട്ട ഓരോ വാക്കുകളും.
കയ്യില്‍ നിന്ന് പോയ കല്ലുകള്‍ ലക്‌ഷ്യം തെറ്റിയാല്‍ അവിചാരിതമായ പലതും സംഭവിക്കുന്നത് പോലെ ദുഷ്കരമായ അവസ്ഥകള്‍ക്ക്  അനവസരത്തിലെ ഓരോ വാക്കുകളും വാചകങ്ങളും വഴിയൊരുക്കുന്നു !
സ്വയം നിയന്ത്രിച്ചാല്‍ ഒരു പരിധി വരെ പരിഹാരങ്ങള്‍ ഉണ്ടായേക്കും.
-----

ഈശ്വരന്‍ നല്‍കിയ സുവര്‍ണ അവസരം !


ഈശ്വരന്‍ നല്‍കിയ സുവര്‍ണ അവസരം തന്നെ ജീവിതം .... 
സുഖങ്ങള്‍ക്കു വേണ്ടി കേഴുമ്പോള്‍ ... 
സഹനത്തിനുള്ള കഴിവുകളും ഒപ്പം ഒരു കൂട്ടം ഭാരങ്ങളും നല്‍കി, ...
മറ്റ് ജീവ ജാലങ്ങലെക്കാള്‍ ബുദ്ധിയും വിവേകവും നല്‍കി ...
അത് നല്ലത് മാത്രം തിരിച്ചറിയാനും ..
സഹജീവികളുടെ ദുഃഖങ്ങള്‍ അറിഞ്ഞു പെരുമാറാനും ....
പക്ഷെ എല്ലാ സുഖങ്ങള്‍ക്കും ഒപ്പം കിട്ടിയ "ദുര" മാറ്റാന്‍ , 
ഉപായങ്ങള്‍ ഒന്നും മനുഷ്യന് കൊടുത്തില്ല !.. ..
അങ്ങനെ ജീവിതം മരീചിക ആയി തീരുമ്പോഴും ...
ശുഭാപ്തി വിശ്വാസവും , നിര്‍ത്താത്ത പരിശ്രമവും ..
നമ്മളെ ലക്ഷ്യങ്ങളില്‍ എത്തിക്കുക തന്നെ ചെയ്യും ...