ഭാരത രാജ്യം പെരുമ കേട്ടത് അതിന്റെ പ്രജകളുടെയും ഭരണകര്‍ത്താക്കളുടെയും ആതിഥ്യ മര്യാദകളും സഹാനുഭൂതിയും നന്മയും എല്ലാം ചേര്‍ന്നാണ്.ഇത്രയും സഹകരണം നല്‍കിയ ഒരു ജന സമൂഹം ഇന്ത്യ ഉപ ഭൂഖണ്ടത്തില്‍ തന്നെയില്ല.
അത് കൊണ്ട് തന്നെയാണല്ലോ ഇന്ത്യന്‍ സംസ്കാരം തന്നെ മറ്റൊരു കൂട്ടം സംസ്കാരങ്ങളെ സ്വാംശീകരിച്ചത് ...
എന്നാല്‍ ഭാരത പുത്രന്റെ ഹൃദയ മിടിപ്പ് തിരിച്ചറിഞ്ഞത് പറങ്കികള്‍ തന്നെ !..
അന്ന് തൊട്ടു ഇന്ന് വരെ തുടരുന്നതും അതെ സ്വഭാവം! ::: ഉപഭോഗ സംസ്കാരം ! . .
ഭാരത പൈതൃകം തന്നെ കച്ചവടം ചെയ്തു സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിച്ച എത്രയോ ഭരണ കര്‍ത്താക്കള്‍ ..
വെറും കച്ചവടത്തിനായി എത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനി ഭാരതത്തെ അടക്കി ഭരിച്ചു ..
മിടുക്കന്മാര്‍ സമയതിനോത് നിറം മാറി പുംഗവന്മാരായി പോകല്‍ പെറ്റു.
കൂടുതല്‍ പേരും വെറും ഗുമസ്തന്മാരായി കാലക്ഷേപം ചെയ്തു !
നാട് കടന്നാലും ഭാരതീയര്‍ സ്വഭാവത്തില്‍ എന്നും ഒരു നല്ല ഉപഭോക്താവ് മാത്രം ആയിരിക്കാന്‍ ശ്രമിക്കുന്നു.
പൌരസ്ത്യ രാജ്യങ്ങളില്‍ കുടിയേറിയെങ്കിലും സ്വന്തം വരുമാനം ശരിയായി ഉപയോഗിക്കുന്നവര്‍ വളരെ കുറവ് മാത്രം.
മധ്യ പൌരസ്ത്യ ഭാഗങ്ങളില്‍ കഴിയുന്ന പ്രവാസികളും മോശമല്ല.
കാശ് ചെലവാകാന്‍ ഒരു മാര്‍ഗം കാണിച്ചു കൊടുത്താല്‍ മാത്രം മതി -- ഭാരതീയന്‍ രംഗത്തില്‍ കേറി വിളയാടും ! ! ..
ഇതെല്ലാം കണ്ടു നില്‍ക്കുന്ന സായിപ്പിന് കച്ചവടം നടത്താന്‍ ആക്രാന്തം കൂടാതിരിക്കുന്നതെങ്ങനെ ?
സായിപ്പയാലും പറങ്കിയായാലും ഒതുക്കത്തില്‍ ഒരു കളിപ്പാവയെ കിട്ടിയാല്‍ ഒതുക്കത്തില്‍ കാര്യം നടക്കും.
ചെറിയ മീനെ ഇട്ടു കൊടുത്തു വലിയ മീന്‍ പിടിക്കുന്ന ദുഷ്ടന്മാര്‍..
ഒരു അരുന്ധതി ഇങ്ങനെ വിളയാടുവാന്‍ അവസരം നല്കിയതും ഭാരതം തന്നെ...
ഈ പാവ കളിയുടെ അരങ്ങിനു പിന്നില്‍ നിന്ന് ആരോ ചിരിക്കുകയും ഉണ്ടാവും .
നാനാത്വത്തില്‍ ഏകത്വം കാണാന്‍ ആഗ്രഹിച്ച രാഷ്ട്ര പിതാവേ ..
നമ്മുടെ ഏകത്വം ഇപ്പൊ നാനാ തരത്തില്‍ ആയല്ലോ ..
ഏതാണ് ശരി .. ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാന്‍ -->
ഇനി എന്ന് ഒരു ബുദ്ധനോ ക്രിസ്തുവോ കൃഷ്ണനോ ഗുരുജിയോ പുനര്‍ജനിക്കും?
ഓരോ ഭാരതീയനും ചിന്തിക്കേണ്ട കാര്യം തന്നെ !