Monday, October 28, 2024

നിഴൽ

അറിയുന്നതും അല്ലാത്തതുമായ 

എല്ലാ സന്തോഷ സന്താപ അവസരങ്ങളിലും 

കൂടെ തന്നെ നിൽക്കുന്ന കൂട്ടുകാരൻ.

ഒരിക്കലും വിട്ടു പോവില്ല എന്നുറപ്പുള്ള 

പിരിയാത്ത ഒരേ ഒരു സുഹൃത്ത് - നിഴൽ




Monday, October 21, 2024

After EOL = End Of Line ~ Life ? | മരണത്തിനു ശേഷം എന്ത് ?

 After EOL = End Of Line ~ Life ? | മരണത്തിനു ശേഷം എന്ത് ?


ഫേസ്ബുക്കിൽ വായിച്ച ഒരു എഴുത്ത് - "മരണത്തിനു ശേഷം എന്ത് പറ്റുന്നു ? എവിടേക്കു പോകുന്നു" 

വസ്തുതാപരമായി ചിന്തിക്കുമ്പോൾ ഇത് മരിച്ചയാളെ ഒരിക്കലും ബാധിക്കുന്ന കാര്യമല്ല.  പരേതനെ ആശ്രയിക്കുന്ന ആൾക്കാരെ ബാധിക്കുന്ന കാര്യമല്ലേ ?

ഒന്ന് കൂടി ഇരുത്തി ആലോചിച്ചാൽ,

മരണം എന്നത് എന്താണ് ?

ദേഹി ദേഹത്തെ വിട്ടു പോകുന്നു എന്ന് താത്വികമായി പറയാം.

പക്ഷെ അതിനേക്കാൾ ഭയാനകമായ ഒരു അവസ്ഥ "മറവി" അല്ലെ?

ഉറക്കം ഉണർന്നു എഴുന്നേൽക്കുമ്പോൾ കഴിഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ഓർക്കാൻ സാധിക്കുന്നില്ല എങ്കിലോ?

"ഗജിനി" സിനിമ പോലെ താത്കാലിക മറവി, അല്ലെങ്കിൽ അതിനേക്കാൾ ഭീകരമായാൽ ?

കൈകാലുകളുടെ ചലനത്തിനും നടക്കുന്നതിനും ആരോഗ്യം ഉണ്ടെങ്കിലും എതിരെ വരുന്ന ആളെ കാഴ്ചയുണ്ടെങ്കിലും തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ വളരെ ബുദ്ധിമുട്ടും.

ഉറങ്ങുന്നതിനു മുൻപുള്ള കാര്യങ്ങളെല്ലാം ഓർത്തെടുക്കാൻ സാധിക്കുന്നത് തന്നെ നല്ല ആരോഗ്യ ലക്ഷണം ആയി കാണേണ്ടി വരും.


ജീവിതാന്ത്യവും ജീവനാന്ത്യവും തമ്മിലുള്ള വ്യത്യാസം നോക്കണേ !

Tuesday, August 6, 2024

അനു

അനു സിനു.
ഈ വ്യക്തിയെ നേരിട്ട് പരിചയമില്ലെങ്കിലും കഴിഞ്ഞ കുറേ മണിക്കൂറുകളായി ഫേസ്ബുക്കിലെ സ്ട്രീമിൽ നിറയെ വരുന്ന അപ്ഡേറ്റുകൾ. ഇദ്ദേഹത്തിന്റെ 
സൗഹൃദത്തിന് ഇത്രയും ശക്തിയോ.
രോഗാവസ്ഥയോട് ഇതിലും നന്നായി പ്രതികരിക്കാൻ ആർക്കെങ്കിലും കഴിയുമെന്നു തോന്നുന്നില്ല. 
😪💔
ആദരാഞ്ജലികൾ!

Monday, July 29, 2024

അബുഷാഗരയിലെ പൂച്ചകൾ

അബുഷാഗരയിലെ പൂച്ചകൾ 

രാവിലെ നടക്കാനിറങ്ങുമ്പോൾ ഓരോ മൂലയിൽ നിന്നും പല ശൈലിയിലും പല രീതിയിലുള്ള പൂച്ചകൾ ചാടി വീഴാറുണ്ട് ചില വാഹനങ്ങളുടെ മുകളിൽ കിടന്നുറങ്ങി തമ്മിൽ കടിപിടി കൂടി നടക്കാൻ വരുന്ന ആൾക്കാരെ കാണുമ്പോൾ അവരുടെ നോട്ടം കണ്ടു പലരും പേടിച്ച് മാറി നടക്കാറുണ്ട്.

രാവിലെ കാർ സ്റ്റാർട്ട് ചെയ്യുവാൻ ശ്രമിക്കുന്നതിനു മുൻപ് ചുറ്റും നടന്നു നോക്കണം എന്ന് വലിയ കമ്പനികൾ അടക്കം പരിശീലനം കൊടുക്കുന്നതിന്റെ കാരണം ഈ പൂച്ചയെ കാണുമ്പോൾ മനസിലാവും.  നമ്മൾ കാറിന്റെ ഡോർ തുറക്കുമ്പോളാവും അതിന്റെ അടിയിൽ നിന്നോ (ചിലപ്പോൾ ടയറുകളുടെ ഇടയിൽ നിന്നും, ചിലപ്പോൾ ബൊണറ്റിൽ നിന്നും) വാലും  ഉയർത്തി രോമങ്ങളെല്ലാം വിശറി പോലെ ആട്ടി ഒരു ചാട്ടം!



അബു ഷഗാര പാർക്കിലെ കമ്മ്യൂണിറ്റി ജിം ആരൊക്കെ ഉപയോഗിക്കുന്നു എന്ന് നോക്കി ശ്രദ്ധിക്കുന്ന പുലിക്കുട്ടൻ പൂച്ച.  മറ്റുള്ളവരെക്കാൾ ഇത്തിരി വലിപ്പം കൂടുതലുള്ളത് കൊണ്ട് ഒരു ജിം ട്രെയിനർ റോളിലാണ് ഇവൻ.


പള്ളിയിലെ പരാർത്ഥന സമയത്തു പള്ളിയുടെ ഇറയത്തു പ്രാർത്ഥന നടത്തുന്നത് പോലെ ഉറങ്ങുന്ന "മടിയൻ സ്വർണ പൂച്ച".  ആൾകാർ ഓടിച്ചു വിടുന്നതിനു മുൻപേ തന്നെ സ്വയം മാറി പോകുന്നത് ഇവന്റെ ശീലമാണ്.

പള്ളിയുടെ അരികിലെ കഫെറ്റീരിയാ യുടെ ചുമതലയുള്ള വാല് മുറിഞ്ഞ "മുറി ചെവിയൻ"  പൂച്ച.  സ്വന്തം കയ്യിലിരുപ്പ് കൊണ്ടാവണം വാലും ചെവിയും മുറിഞ്ഞത്.  കാറ്റേ തുറക്കാൻ ആള് വരുന്നത് വരെ സ്ഥാപനത്തിന്റെ സുരക്ഷാപ്രവർത്തനനം സ്വന്തമായി ചെയ്യുന്ന ഒരു നിസ്വാർത്ഥ സേവകൻ.  കടക്കാരനും അവിടത്തെ കസ്റ്റമർ എല്ലാവരും തന്നെ ഈ കഥാ പാത്രത്തെ ശരിക്കും അറിയുന്നവരാണ്.

പള്ളിയിൽ പ്രാർത്ഥനയ്ക്ക് വരുന്നവര്ക്ക് കാറുകളിൽ മാത്രക ഉറക്കം സ്ഥിരമാക്കിയ "ഭീകരൻ ജമ്പു പൂച്ച".  പ്രാർത്ഥന കഴിഞ്ഞു വരുന്ന ആൾക്കാർ ഇവനെ ഓടിച്ചു വിടാൻ നടത്തുന്ന  തത്രപ്പാട്  കുറച്ചൊന്നുമല്ല.

കറുപ്പും വെളുപ്പും ഇടഞ്ഞ നിറമുള്ള പൂ പോലെ വാലുള്ള "പൂവാലൻ" പൂച്ചയും ചാരത്തിൽ ചാടിയ പുള്ളി പുലിയുടെ നിറമുള്ള വാല് മുറിഞ്ഞ "മുറിവാലൻ" പൂച്ചയും  എന്തോ കാര്യമായ ചർച്ചകൾ നടക്കുന്നുണ്ട്.  അരികെ പോകുന്ന ഒരാളെയും അവർ ശ്രദ്ധിക്കുന്നു പോലുമില്ല.

എസ് . യൂ . വി ഉണ്ടായിട്ടും വീട്ടിനടുത്തു പാർക്കിംഗ് ലഭിക്കാത്ത പലരും ഉണ്ട്.  അങ്ങനെ പാർക് ചെയ്യുന്ന വണ്ടികളിൽ മാത്രം ഉറക്കം ശീലമാക്കിയ "വില്ലൻ"പൂച്ച.  "പോടാ പുല്ലേ"  എന്ന രീതിയിൽ നോക്കി വാല് കൊണ്ട് രണ്ട് വീശൽ ആണ് ഇവന്റെ പ്രത്യകത.

കാറിൽ സൺറൂഫ് ഉണ്ടായിട്ടു കാര്യമില്ല, രാവിലത്തെ തണുപ്പ് മാറണമെങ്കിൽ ഉദയസൂര്യന്റെ കിരണങ്ങൾ ഏൽക്കണം എന്ന് കാണിച്ചു തരുന്ന "ബുദ്ധിമാൻ" പൂച്ച.  അവന്റെ കിടപ്പു തന്നെ കാറിന്റെ മുകളിൽ ആണ്.


Friday, July 26, 2024

നമ്മളിപ്പഴും 1987-ൽ തന്നെയല്ലേ

നമ്മളിപ്പഴും 1987-ൽ തന്നെയല്ലേ?

പിള്ളേരുടൊപ്പം വളരാൻ നോക്കി, അവരങ്ങ് വലുതായി. 
നമ്മൾ ഒരു തലമുറ പിന്നിലും !

Tuesday, July 9, 2024

നര

✨️തല നരയ്ക്കുന്നതിലല്ല എന്റെ വൃദ്ധത്വം,
തല നരയ്ക്കാത്തതല്ല എന്റെ യുവത്വം 
പുതിയ ദുഷ്പ്രഭുത്വത്തിന്റെ മുന്നിൽ 
തല കുനിയ്ക്കാത്ത, 
പ്രായം തളർത്താത്ത 
മനസും ശരീരവും ആണ് 
എന്റെ യൗവ്വനം. [VS -ന്റെ വാക്കുകൾ]

മുടിയില്ലാത്തവർക്ക് നര ഒരു പ്രശ്നമാണോ? 🧞‍♂️💀👽

Monday, June 24, 2024

life learn - ബന്ധ-നം-

സന്തോഷം നമ്മളിൽ തന്നെ.  
ബന്ധങ്ങളിൽ ഇഷ്ടങ്ങളും വാൽസല്യ പ്രകടനങ്ങളും വെറും ആപേക്ഷികമാണ്.  ആവശ്യങ്ങൾ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ സ്വയം ബാധ്യതയാവാതിരിക്കാൻ സാധിച്ചാൽ ഒരു പരിധി വരെ വിഷമങ്ങളില്ലാതെ കഴിച്ചുകൂട്ടാം.   മനഃസ്സമാധാനം ലഭിക്കാൻ വിട്ടുവീഴ്ചകളുടെ ചങ്ങല കൂടിയേ തീരൂ.  ഇഷ്ടാനിഷ്ടങ്ങൾ അഹന്തയ്ക്ക് വഴി മാറുമ്പോൾ സംവേദനങ്ങൾക്ക് വ്യത്യസ്ത ഭാഷ ഉണ്ടാവുന്നു.  മറ്റുള്ളവരുടെ ജീവിതത്തിൽ നമ്മളെ ആവശ്യമുണ്ട് എങ്കിൽ മാത്രം അവർ നമ്മളെ ഓർമ്മിക്കും.  എന്തെങ്കിലും ചോദ്യം ചോദിച്ചാൽ സ്വാഭാവികമായ മുതലെടുപ്പ് പ്രതീക്ഷിച്ചു കൊള്ളണം. അടുത്ത നിമിഷം മുതൽ അനഭിമതനും ആയി മാറും.